എം അബ്ദുൽ മജീദിന് യാത്ര അയപ്പ് നൽകി

  • 05/10/2021

നാൽപ്പത് വര്ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാസത്തിന് പോകുന്ന കെ എം സി എസ് ഖജാഞ്ചിയും, നിയാർക്ക് കുവൈറ്റ് ചാപ്റ്റർ മാനേജിങ് കമ്മിറ്റി അംഗവുമായ എം അബ്ദുൽ മജീദിന് രണ്ടു സംഘsടനകളും സംയുക്തമായി യാത്ര അയപ്പ് നൽകി .

ബഷീർ  ബാത്ത അധ്യക്ഷത വഹിച്ച യോഗം  എ എം പി .അബ്ദുൽ ഖാലിഖ് ഉത്ഘാടനം ചെയ്തു. പി. മുജീബ് അതിഥിയെ പരിചയപ്പെടുത്തി . സംഘടനകളുടെ ഉപഹാരം ഭാരവാഹികൾ ചേർന്ന് സമർപ്പിച്ചു. പി . വി. ഇബ്രാഹിം,. അബ്ദുൽ കരീം മുഹമ്മദ്, സുൽഫിഖർ, നിസാർ അലങ്കാർ, ഹംസ കൊയിലാണ്ടി, എം . പി . ജംഷീദ് , എം കെ റിയാസ്, ബഷീർ അൽ അമൻ,  എ. ടി. നൗഫൽ, റമീസ് ബാത്ത, സാബിർ എന്നിവർ   ആശംസകൾ നേർന്നു സംസാരിച്ചു. എം. അബ്ദുൾ മജീദ് മറുപടി പ്രസംഗം നടത്തി. എം. എ. ബഷീർ സ്വാഗതവും എ എം പി റഊഫ്  നന്ദിയും രേഖപ്പെടുത്തി

Related News