കുവൈത്ത് സിറ്റി: സർക്കാരിൻ്റെ ഊർജിത ശ്രമങ്ങൾ തുടരുമ്പോഴും എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും നിയമ ലംഘകരുടെയും അനധികൃത താമസക്കാരുടെയും താവളമായി ജലീബ് അൽ ശുവൈഖ് പ്രദേശം. ഈ പ്രദേശത്തെ മാറ്റിയെടുക്കുന്നതിന് കൃത്യമായ പ്രതിവിധി കണ്ടെത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അനധികൃത താമസക്കാരെയും നിയമലംഘകരെയും പുറത്ത് കൊണ്ടു വരുന്നതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന് ശേഷവും ഈ പ്രദേശം ഒരു ഒളിത്താവളമായും സുരക്ഷിത കേന്ദ്രമായും തുടരുകയാണ്.മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനക്കിടെ ചില കെട്ടിടങ്ങളുടെ മേൽക്കൂരയിൽ താൽക്കാലിക വീടുകൾ കണ്ടെത്തിയിരുന്നു. പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നത് ഈ പ്രദേശം വൃത്തിഹീനമാണ്, മലിനജലം കവിഞ്ഞൊഴുകുന്നു, നൂറുകണക്കിന് നിയമവിരുദ്ധമായ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ , മനുഷ്യന്റെ ഉപയോഗത്തിന് അനുയോജ്യമല്ലെന്ന് വിശ്വസിക്കപ്പെടുന്ന ഭക്ഷണങ്ങൾ വിൽക്കുന്ന റെസ്റ്റോറന്റുകൾ, ലൈസൻസില്ലാത്ത കച്ചവടങ്ങൾ എന്നിങ്ങനെ നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു പ്രദേശമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നേതൃത്വത്തിലുള്ള ജലീബ് ജോയിന്റ് കമ്മിറ്റിയുമായി ദിനംപ്രതി ഈ പ്രദേശത്തെ പരിശോധന പര്യടനത്തിനിടെ നൂറുകണക്കിന് തൊഴിലാളികളെ അറസ്റ്റ് ചെയ്തു, താമസവും തൊഴിൽ നിയമവും ലംഘിക്കുന്നവരും ഒളിച്ചോടിയവരുമാണ് ഭൂരിഭാഗവുമെന്ന് സമിതിയുടെ തലവൻ മുഹമ്മദ് അൽ-ദാഫിരി പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?