വ്യാജ തൊഴില്‍ രേഖ ഉപയോഗിച്ച് 16 പേര്‍ വായ്പയെടുത്തതായി ബാങ്കിന്‍റെ കണ്ടെത്തല്‍

  • 06/10/2021

കുവൈത്ത് സിറ്റി: വ്യാജ തൊഴില്‍ രേഖ ഉപയോഗിച്ച് രാജ്യത്തെ ഒരു കൊമേഴ്സല്‍ ബാങ്കില്‍ നിന്ന് 16 ഇടപാടുകാര്‍ വായ്പയെടുത്തായി കണ്ടെത്തല്‍. ഓഡിറ്റ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ അടുത്തയിടെ കുവൈത്തിലെ ഒരു ബാങ്ക് അതിന്‍റെ 16 ഉപഭോക്താക്കളെ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവിലാക്കുന്ന ഒരു ഫസ്റ്റ്-ഡിഗ്രി കോടതി ഉത്തരവ് നേടിയതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യ മേഖലയിലയിലും ജോലി ചെയ്യുന്ന പൗരന്മാരും താമസക്കാരും ഈ 16 പേരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശമ്പള സര്‍ട്ടിഫിക്കേറ്റ്, തൊഴില്‍ തുടര്‍ച്ചാ സര്‍ട്ടിഫിക്കേറ്റ് തുടങ്ങി രേഖകളാണ് വ്യാജമായി ഉണ്ടാക്കിയത്. ഏകദേശം ഏഴ് മുതല്‍ 25,000 കുവൈത്തി ദിനാര്‍ വരെ ഇത്തരത്തില്‍ വ്യാജ രേഖ ഉപയോഗിച്ച് വായ്പയായി നേടിയതായാണ് കണ്ടെത്തല്‍.

Related News