സര്‍വ്വീസ് ആരംഭിക്കാന്‍ പാകിസ്ഥാന്‍ എയര്‍ലൈന്‍സിന് അനുമതി നല്‍കി കുവൈത്ത്

  • 06/10/2021

കുവൈത്ത് സിറ്റി: ഏകദേശം ഒരു വര്‍ഷത്തിന് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും ലാഹോര്‍ എയര്‍പോര്‍ട്ടിനും ഇടയിലുള്ള വിമാന സര്‍വ്വീസ് പുനരാരംഭിക്കാൻ പാകിസ്ഥാന്‍ എയര്‍ലൈന്‍സിന് കുവൈത്ത് അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസ് ആണ് നടത്തുക.

ഒക്ടോബര്‍ ഒന്ന് മുതല്‍ രണ്ട് കുവൈറ്റ്  എയര്‍ലൈനുകള്‍ക്ക് പാകിസ്ഥാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കുവൈറ്റ് എയര്‍ലൈനുകളുടെ ആഴ്ചയിലെ ഒരു സര്‍വ്വീസ് ആണ് വെട്ടിക്കുറച്ചത്. ഇതിന് ശേഷമാണ് പാകിസ്ഥാന്‍ എയര്‍ലൈന്‍സിന് കുവൈത്ത് അനുമതി നല്‍കിയത്.

ഇത് സംബന്ധിച്ച് പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കുവൈത്ത് സിവില്‍ ഏവിയേഷന് കത്തെഴുതിയിരുന്നു. പാകിസ്ഥാന്‍ എയര്‍ലൈന്‍സിന് അനുമതി നല്‍കാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യോമസേവന കരാറിന്‍റെ ലംഘനം ആണെന്നായിരുന്നു ഈ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

Related News