വോയ്സ് കുവൈത്ത് ഫഹാഹീൽ യൂണിറ്റിന് പുതിയ ഭാരവാഹികൾ

  • 09/10/2021

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫഹാഹീൽ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന യോഗം വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷതവഹിച്ചു . കേന്ദ്ര  ജനറൽ സെക്രട്ടറി കെ. വി.ഷാജി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.

ഫഹാഹീൽ യൂണിറ്റ് ഭാരവാഹികൾ : ദിലീപ് തുളസി ( കൺവീനർ), സി.ആർ.ചിദംബരൻ ( സെക്രട്ടറി ), രാജേഷ്കുമാർ കുഞ്ഞിപറമ്പത്ത് ( ട്രഷറർ ), ഹരി ശ്രീനിലയം ( ജോയിന്റ് കൺവീനർ ), ജിനേഷ് കുമാർ ( ജോയിന്റ് സെക്രട്ടറി ), മോഹനൻ വാഴക്കുളം ( ജോയിന്റ് ട്രഷറർ ), സുജീഷ്. പി.ചന്ദ്രൻ, എൻ.ശ്രീകുമാർ, അനിൽ കുമാർ മാരൂർ, ലിനേഷ് കൈനൂർ, വി.ജെ.മോഹനൻ, സന്ദീപ് കുമാർ, ശ്യാംരാജ് വിക്രമൻ,നിധിൻ മോഹൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
മുൻ കൺവീനർ ചന്ദ്രു പറക്കോടിനെ കേന്ദ്ര കമ്മിറ്റിയുടെ ജോയിന്റ് ട്രഷറർ ആയി തെരഞ്ഞെടുത്തു.കെ.ബിബിൻ ദാസ്, റ്റി.വി.ഉണ്ണിക്കൃഷ്ണൻ, അരുൺ ആനന്ദ്, എൻ.വി.രാധാകൃഷ്ണൻ, സബീഷ് കൃഷ്ണൻകുട്ടി,സുധ ഹരി, ജോയ് നന്ദനം, മിനികൃഷ്ണ, സരിത രാജൻ, രജിത,എ.എം.പ്രഭാകരൻ എന്നിവർ സംസാരിച്ചു. കേന്ദ്ര ജോയിന്റ് ട്രഷറർ ചന്ദ്രു പറക്കോട് സ്വാഗതവും യൂണിറ്റ് സെക്രട്ടറി  സി. ആർ.ചിദംബരൻ നന്ദിയും പറഞ്ഞു.

Related News