എം സി ശറഫുദ്ധീൻ മേലടിക്കു കെ കെ എം എ സിറ്റി സോൺ യാത്രയപ്പ് നൽകി

  • 09/10/2021

കുവൈറ്റ്‌ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ കെ എം എ ജഹ്‌റ ബ്രാഞ്ച് പ്രസിഡണ്ട് എം സി ഷറഫുദ്ധീന് പ്രസിഡണ്ട് കെ സി അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ ബദറുൽ സമ ക്ലിനിക് ഓഡിറ്റോറിയത്തിൽ ചേർന്ന സിറ്റി സോണൽ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പു നൽകി. കെ കെ എം എ മുൻ പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ യോഗം ഉത്ഘാടനം ചെയ്തു. രണ്ടു ദശക കാലത്തെ നിശബ്ദ കാരുണ്യ പ്രവർത്തനത്തിലൂടെ നിരവധി പ്രവാസികളുടെ പ്രശനങ്ങൾ പരിഹരിക്കാൻ ശറഫുദ്ധീൻ സാഹിബിനു സാധിച്ചിട്ടുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ആശംസകൾ നേർന്നു കൊണ്ടു കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുൽ സലാം, കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ്, വർക്കിംഗ്‌ പ്രസിഡന്റ് ബി എം ഇക്ബാൽ, അനസ് ആയാർ തങ്ങൾ, അമീൻ ശൈഖ് എന്നിവർ സംസാരിച്ചു. സിറ്റി സോണൽ വകയായുള്ള മൊമെന്റോ പ്രസിഡണ്ട് കെ സി അബ്ദുൽ കരീം കൈമാറി . യാത്രയയപ്പിനു ശറഫുദ്ധീൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. സോണൽ ജനറൽ സെക്രട്ടറി നജ്‌മുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഷെദിയ നന്ദി പറഞ്ഞു

Related News