കുവൈത്തിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു.

  • 10/10/2021

കുവൈത്ത് സിറ്റി :  കുവൈത്തിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു, തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി മലവില പൊയ്ക പുത്തൻ വീട്ടിൽ  ഫാറൂഖ്സുധീർ (44 ) ആണ് കുവൈത്തിലെ താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി കുവൈറ്റിൽ ഡ്രൈവറായി  തൊഴിൽ ചെയ്തുവരികയായിരുന്നു. ഭാര്യയും മകനും നാട്ടിലാണ്. ഭൗതികശരീരം നാട്ടിലെത്തിയ്ക്കുവാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. 

Related News