കേര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

  • 13/10/2021

കുവൈറ്റ് എറണാകുളം റെസിഡന്റ്‌സ്  അസോസിയേഷൻ (കേര ), ഇന്ത്യൻ എംബസ്സിയും ആയി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു .ഇന്ത്യന്‍ 75ാമ​ത് സ്വതന്ത്രദിനം,  ഇന്ത്യാ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ    60ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ച്  ഒക്ടോബർ 22 ന്  ഉച്ചക്ക് 1 മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ വെച്ച്  ആണ് രക്തദാന ക്യാമ്പ് .  കേര പ്രസിഡന്റ് ശ്രീ. ബെന്നി KO, സെക്രട്ടറി രാജേഷ്  മാത്യു , സെബാസ്റ്റ്യൻ പീറ്റർ, അനിൽ കുമാർ, ആൻസൻ, സംഗീത്  എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ നടത്തിവരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യം ക്രമീകരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക്   66564435, 90976848,51383144, 66311229,66792964,97271683 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News