വോയ്സ് കുവൈത്ത് ഫിൻതാസ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

  • 16/10/2021


കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫിൻതാസ്  യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന യോഗം വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷതവഹിച്ചു . കേന്ദ്ര  ജനറൽ സെക്രട്ടറി കെ. വി.ഷാജി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. 

ഫിൻതാസ്  യൂണിറ്റ് ഭാരവാഹികൾ : കെ.എ.ജിനേഷ്  ( കൺവീനർ), ഇ.എസ്. ഷനിൽ  ( സെക്രട്ടറി ), പി.പി.നിധീഷ്  ( ട്രഷറർ ), എം.പി.അജീഷ്  ( ജോയിന്റ് കൺവീനർ ), വി.എ.അബിൻ  ( ജോയിന്റ് സെക്രട്ടറി ), ഇ.കെ.ഗിരീഷ് ബാബു  ( ജോയിന്റ് ട്രഷറർ ), വിനേഷ് വിജയൻ , എൻ.ആർ.രാജേഷ് , ടി.ആർ.രാഹുൽ , എം.പി.വിശാഖ് , കെ. എസ്. സതീഷ് , ബിജീഷ്. സി.ബാലൻ , കെ. കെ.വിനോദ് , സി.എൻ.സജീഷ്, സി.വി.ദിലിഷ്, രാഹുൽ. കെ.ബോസ്  എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി കെ.ബിബിൻ ദാസ്, വൈസ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്, ട്രഷറർ  കെ. ഗോപിനാഥൻ, ഉപദേശക സമിതി അംഗങ്ങളായ  ജോയ് നന്ദനം, എം.പി.ബാബുരാജ്, ഫഹാഹീൽ യൂണിറ്റ് കൺവീനർ  ദിലീപ് തുളസി, വനിതാവേദി പ്രസിഡൻറ് സരിത രാജൻ, അബ്ബാസിയ യൂണിറ്റ് കൺവീനർ  ടി.കെ. റെജി എന്നിവർ  ആശംസകൾ നേർന്നു കൊണ്ട്   സംസാരിച്ചു. ഫിൻതാസ് യൂണിറ്റ് മുൻ കൺവീനർ എം.എസ്.ഷനിൽ  സ്വാഗതവും ഫിൻതാസ്  യൂണിറ്റ് ട്രഷറർ  പി.പി.നിധീഷ്  നന്ദിയും പറഞ്ഞു.

Related News