സൗദിയിലെ ബാങ്കുകളുടെ വിപണിമൂല്യം ലക്ഷം കോടി റിയാലിന്​ അടുത്തെത്തി

  • 17/10/2021


റിയാദ്: സൗദിയിലെ ബാങ്കുകളുടെ വിപണിമൂല്യം ലക്ഷം കോടി (ട്രില്യണ്‍) റിയാലിന്​ അടുത്തെത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്ബോള്‍ സൗദിയിലെ 10 പ്രാദേശിക ബാങ്കുകളുടെ സംയുക്ത വിപണിമൂല്യം 968.88 ശതകോടി (ബില്യണ്‍) റിയാലായിരുന്നു.

ഒരു ലക്ഷം കോടിയിലെത്താന്‍ കേവലം 31.12 ശതകോടി മാത്രം കുറവ്. ലോകമാകെയുള്ള കോവിഡ് പ്രതിസന്ധിയിലും ഈ നേട്ടം രാജ്യത്തെ സാമ്ബത്തിക സുസ്ഥിരതയുടെയും വളര്‍ച്ചയുടെയും അടിസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്.

ഈ നേട്ടത്തില്‍ 34.63 ശതമാനം (335.5 ശതകോടി) ഓഹരിമൂല്യവുമായി അല്‍രാജിഹി ബാങ്കാണ് ഒന്നാമത്. നാഷനല്‍ കമേഴ്സ്യല്‍ ബാങ്ക് 288.38 ശതകോടി ഓഹരിമൂല്യവുമായി തൊട്ടുപിന്നാലെയുണ്ട്.

Related News