കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനാറാം വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2021 ഫ്ലയർ പുറത്തിറക്കി.

  • 17/10/2021

ഫോക്ക് ഫഹാഹീൽ സോൺ E-ഓണം പൊന്നോണം ലൈവ് ആഘോഷത്തിൽ വച്ച് മെയിൻ സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശ്രീ. ഹുസേഫാ അബ്ബാസി മഹോത്സവ കമ്മിറ്റി കൺവീനർ ശ്രീ.സാബു.ടി.വി, ആക്ടിഗ് ജനറൽ സെക്രട്ടറി ശ്രീ.രാഹുൽ ഗൗതമൻ എന്നിവർക്ക്  ഫ്ലയർ കൈമാറി നിർവ്വഹിച്ചു. മെട്രോ മെഡിക്കൽ ചെയർമാൻ ശ്രീ.ഹംസ പയ്യന്നൂർ, ഫോക്ക് പ്രസിഡൻ്റ് ശ്രീ.സലീം.എം എൻ, ട്രഷറർ ശ്രീ.മഹേഷ് കുമാർ, പ്രോഗ്രാം ആട്ട്സ് കൺവീനർ ശ്രീ.രാജീവ് ദേവനന്ദനം, വനിതാവേദി ചെയർ പേർസൺ ശ്രീമതി.രമാ സുധീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഗോർഡൻ ഫോക്ക് അവാർഡ് സമർപ്പണം, മെറിറ്റോറിയസ് അവാർഡ് ദാനം, ആരോഗ്യ പ്രവർത്തകർക്ക് ആദരം, സാംസ്ക്കാരിക സമ്മേളനം, ഫ്ലവവേഴ്സ് ടിവി ഫെയിം നൗഫൽ റഹ് മാൻ നയിക്കുന്ന ഗാനമേള എന്നിവ നവംബർ 5ന് വൈകിട്ട് 5 മണി മുതൽ ഫേസ്ബുക്ക് പേജു വഴിനടക്കുന്ന ഓൺലൈൻ മഹോത്സവത്തിന് മാറ്റുകൂട്ടുമെന്ന് പ്രോഗ്രാം കൺവീനർ സാബു.ടി.വി അറിയിച്ചു. പ്രസിഡൻ്റ് ശ്രീ.സലീം.എം.എൻ,സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശ്രീ. ഹുസേഫാ അബ്ബാസി, മെട്രോ മെഡിക്കൽ ചെയർമാൻ ഹംസ പയ്യന്നൂർ എന്നിവർ സംസാരിച്ചു.

Related News