സൗദിയിൽ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാം

  • 22/10/2021



റിയാദ്: സൗദി അറേബ്യയിൽ 18 വയസ്സിന് മുകളില്‍ പ്രായമുള്ള, കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റർ ഡോസിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.

സിഹ്വതി, തവല്‍ക്കന ആപ്ലിക്കേഷനുകളിലൂടെ ബൂസ്റ്റര്‍ ഡോസിനായി ബുക്കിങ് നടത്താം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ മുമ്പോട്ട് വരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related News