ട്രാക്ക് വനിതാവേദി ഓണത്തുമ്പി - 2021 ഫ്ലയർ പ്രകാശനം ചെയ്തു

  • 23/10/2021

കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ  സംഘടിപ്പിക്കുന്ന " ഓണത്തുമ്പി - 2021 " ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് വനിതാവേദി ചെയർപേഴ്സൺ ജെസ്സി ജെയ്സൺ ഫ്ലയർ  ട്രാക്ക്  ചെയർമാൻ പി.ജി.ബിനുവിന്  നൽകി  പ്രകാശനം ചെയ്തു. 

വനിതാവേദി പ്രസിഡൻറ് പ്രിയാരാജ് അധ്യക്ഷതവഹിച്ച യോഗം ട്രാക്ക് പ്രസിഡൻറ് എം.എ.നിസ്സാം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 29 ന് രാവിലെ 10 മണി മുതൽ ഓൺലൈൻ " ഓണത്തുമ്പി - 2021" ന്റെ ഭാഗമായി നടത്തുന്ന ചിത്രരചന മത്സരവും, ഓണപ്പാട്ട് മത്സരത്തിന്റെയും നിയമാവലിയെകുറിച്ച് പ്രോഗ്രാം ജനറൽ കൺവീനർ കെ.ആർ.ബൈജു വിശദീകരിച്ചു.  വൈസ്.പ്രസിഡൻറ് ശ്രീരാഗം സുരേഷ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ കൃഷ്ണരാജ്, ഹരിപ്രസാദ്, ലിജോയ് ജോളി എന്നിവർ സംസാരിച്ചു .
ജോയിന്റ് സെക്രട്ടറി രതീഷ് വർക്കല സ്വാഗതവും ജോയിന്റ് ട്രഷറർ ജഗദീഷ് കുമാർ നന്ദിയും പറഞ്ഞു.

Related News