വോയ്സ് കുവൈത്ത് അബ്ബാസിയ യൂണിറ്റിന് പുതിയ ഭാരവാഹികൾ

  • 24/10/2021

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന യോഗം വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷതവഹിച്ചു . കേന്ദ്ര  ജനറൽ സെക്രട്ടറി കെ. വി.ഷാജി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. 

അബ്ബാസിയ യൂണിറ്റ് ഭാരവാഹികൾ : റ്റി.കെ.റെജി ( കൺവീനർ), എൻ.വി.രാധാകൃഷ്ണൻ  ( സെക്രട്ടറി ), കെ.പി.ഉദയൻ   ( ട്രഷറർ ), എസ്.അനിൽ കുമാർ  ( ജോയിന്റ് കൺവീനർ ), ജഗദീശൻ. ഇ.വി ( ജോയിന്റ് സെക്രട്ടറി ), റ്റി.കെ.ശാന്തകുമാർ  ( ജോയിന്റ് ട്രഷറർ ), പി.ബാബു വയനാട് , വിനോജ് രാജഗോപാൽ , ലിജു. കെ.പി , അജയൻ ദാമോദരൻ , രതീഷ് ബാബു , ബാബു പറമ്പത്ത് , കെ.ശശിധരൻ , കൃഷ്ണൻ. കെ.റ്റി , ശരത് കുമാർ. പി.എ , മനോജ്. പി.ബി  എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. കെ.ബിബിൻ ദാസ്, കെ. ഗോപിനാഥൻ, ജോയ് നന്ദനം, എൻ.രവീന്ദ്രൻ , ദിലീപ് തുളസി, സരിത രാജൻ, റ്റി.വി.ഉണ്ണിക്കൃഷ്ണൻ, സുജീഷ്. പി.ചന്ദ്രൻ, വി.കെ.സജീവ്, കെ.വി.രാധാകൃഷ്ണന്, കേളോത്ത് വിജയൻ  എന്നിവർ  ആശംസകൾ നേർന്നു കൊണ്ട്   സംസാരിച്ചു. അബ്ബാസിയ യൂണിറ്റ്  കൺവീനർ റ്റി.കെ.റെജി   സ്വാഗതവും അബ്ബാസിയ   യൂണിറ്റ് സെക്രട്ടറി എൻ.വി.രാധാകൃഷ്ണൻ   നന്ദിയും പറഞ്ഞു.

Related News