കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 24/10/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, കോട്ടയം ഈരാറ്റുപേട്ട, മുന്നിലാവ് സ്വദേശി ജെയിംസ് ജേക്കബ് (39)  ആണ് മരിച്ചത്‌. വെള്ളിയാഴ്ച വൈകുനേരം അഞ്ച് മണിയോടെ അബ്ബാസിയായിലെ  മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സ്വന്തമായി കരാര്‍ അടിസ്ഥാനത്തില്‍ എ.സി ജോലികള്‍ ചെയ്തു വരുകയായിരുന്നു. നേരത്തെ യൂസഫ് അഹമദ് അല്‍ഗാനീം കമ്പിനിയിലെ ജീവനക്കാരനയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ചെയ്തു വരുന്നു.

Related News