കുവൈറ്റ് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

  • 24/10/2021


കുവൈറ്റ് എറണാകുളം റെസിഡന്റ്‌സ്  അസോസിയേഷൻ (കേര ), ഇന്ത്യൻ എംബസ്സിയും ആയി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .ഇന്ത്യന്‍ 75ാമ​ത് സ്വതന്ത്രദിനം,  ഇന്ത്യാ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ    60ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ച്  ഒക്ടോബർ 22 ന്  ഉച്ചക്ക് 1 മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ വെച്ച്  ആണ് രക്തദാന ക്യാമ്പ് നടത്തിയത് . സ്ത്രീകള്‍  ഉള്‍പ്പടെ  നൂറോളം ആളുകള്‍  പങ്കെടുത്തു.  രക്തദാനം  നടത്തിയവര്‍ക്ക്  കേരാ  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം നടത്തി. കേര പ്രസിഡന്റ് ശ്രീ. ബെന്നി KO ഉദ്ഘാടനവും  സെക്രട്ടറി രാജേഷ്  മാത്യു സ്വാഗതവും  അര്‍പ്പിച്ചു. രക്തദാനക്യാമ്പ്  കണ്‍വീനര്‍മാര്‍ ആയ ശ്രീ. അനില്‍കുമാര്‍, ശ്രീ. സംഗീത്, കേരാ കണ്‍വീനര്‍ ശ്രീ   സെബാസ്റ്റ്യൻ പീറ്റർ,  ആൻസൻ പൗലോസ്,  റെജി പൗലോസ് , ബിജു  S P , ബാബു  ബാലകൃഷ്ണന്‍ എന്നിവര്‍  ക്യാമ്പിന്  വേണ്ട  നേതൃത്വം നല്‍കി.

Related News