വോയ്സ് കുവൈത്ത് ചികിത്സ സഹായം നൽകി

  • 24/10/2021

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ചികിത്സ സഹായം കൈമാറി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വോയ്സ് കുവൈത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗം രഞ്ജിത്ത് കൃഷ്ണന്റെ സഹോദരി ഭർത്താവ്  ആർ.രാജേഷ് കുമാറിനുളള ചികിത്സ സഹായം  രഞ്ജിത്ത് കൃഷ്ണൻ വോയ്സ് കുവൈത്ത് രക്ഷാധികാരി പി. ജി.ബിനുവിൽ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഷനിൽ വെങ്ങളത്ത്, ജനറൽ സെക്രട്ടറി കെ.വി.ഷാജി, ട്രഷറർ കെ.ഗോപിനാഥൻ,അബ്ബാസിയ യൂണിറ്റ് കൺവീനർ റ്റി.കെ.റെജി എന്നിവർ സംബന്ധിച്ചു.

Related News