മൂന്ന് മണിക്കൂറിനിടെ 1,940 ട്രാഫിക്ക് നിയമലംഘനങ്ങൾ പിടികൂടി

  • 26/10/2021

കുവൈത്ത് സിറ്റി: വിവിധ ​ഗവർണറേറ്റുകളിലായി ട്രാഫിക്ക് വിഭാ​ഗം നടത്തിയ പരിശോധനയിൽ മൂന്ന് മണിക്കൂറിനിടെ പിടികൂടിയത്  1,940 ട്രാഫിക്ക് നിയമലംഘനങ്ങൾ. ട്രാഫിക്ക് സെക്ടർ അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗിന്റെ പ്രത്യേക നിർദേശപ്രകാരം ഇന്നലെ വൈകുന്നേരമാണ് അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തിയത്. ഏഴ് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഉപേക്ഷിച്ച വാഹനങ്ങൾ കണ്ടെത്തുന്നതിനായി ഒരു മൊബൈൽ ടീമും രൂപീകരിച്ചിരുന്നു.

ജലീബ് അൽ ശുവൈഖ് , ഹവല്ലി , ഖൈത്താൻ, ജഹ്റ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലാണ് 1940 നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡയറക്ടർ കേണൽ മിഷാൽ മാരിബെഡ് അൽ സുവൈജി പറഞ്ഞു. റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയയിലുള്ള പഴകി നശിച്ച  വാഹനങ്ങൾ മാറ്റുന്നതിന് പുറമെ സുരക്ഷിതമല്ലാത്ത അവസ്ഥയിൽ ഉപയോ​ഗിക്കുന്ന വാഹനങ്ങൾ കണ്ടെത്താനുമാണ് അധികൃതർ പ്രാധാന്യം നൽകിയത്. ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത നിരവധി വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News