കുവൈത്തിൽ ഡ്രൈവ് ഇൻ സിനിമക്ക് തുടക്കമാകുന്നു ; എസ്എംഇ ഉടമകൾക്ക് സ്ഥലം നൽകാൻ തീരുമാനം

  • 26/10/2021

കുവൈത്ത് സിറ്റി: ഡ്രൈവ് ഇൻ സിനിമകൾ ഒരുക്കുന്നതിനായി സ്ഥലം നൽകാൻ മുൻസിപ്പൽ കൗൺസിൽ തീരുമാനിച്ചു. ചെറുകിട, ഇടത്തരം വ്യവസായ വികസനത്തിനുള്ള ദേശീയ ഫണ്ട്  പ്രയോജനപ്പെടുത്തി സുബിയ പ്രദേശത്ത് ഒരു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സ്ഥലം താൽക്കാലികമായി അനുവദിക്കുന്നതിനാണ് മുനിസിപ്പൽ കൗൺസിൽ തിങ്കളാഴ്ച നടന്ന ആദ്യ റെഗുലർ സെഷനിൽ അംഗീകാരം നൽകിയത്. 

നവംബർ ഒന്നാം തീയതി മുതൽ 5 വർഷത്തേക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾ മുഖേന ഒരു ഡ്രൈവ്-ഇൻ സിനിമ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News