ഫോൺ കോൾ തട്ടിപ്പ്; കുവൈത്തി പൗരന് 83,000 കുവൈത്തി ദിനാർ നഷ്ടമായി

  • 26/10/2021

കുവൈത്ത് സിറ്റി: എവിടെ നിന്ന് വിളിച്ചതെന്ന് അറിയാത്ത ഇന്റർനാഷണൽ കോളിൽ അര മണിക്കൂർ സംസാരിച്ച കുവൈത്തി പൗരന് നഷ്ടമായത് 83,000 കുവൈത്തി ദിനാർ. ട്രേഡിം​ഗ് കമ്പനിയിൽ നിന്ന് വിളിച്ചതെന്ന് അറിയിച്ച ആൾ കുവൈത്തി പൗരന്റെ വ്യക്തി​ഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും അപ്ഡേറ്റ് ചെയ്യണം എന്ന് പറഞ്ഞാണ് ബന്ധപ്പെട്ടത്. ഒരു ഫിനാൻഷ്യൽ ബ്രോക്കറേജ് കമ്പനി വഴി ഇന്റർനാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പണം നഷ്ടമായ കുവൈത്തി പൗരൻ ട്രേഡിം​ഗ് നടത്തിയിരുന്നു. 

ഇങ്ങനെ ഇദ്ദേഹത്തിന്റെ ട്രേഡിം​ഗ് നടത്തിയിരുന്ന ബ്രോക്കറേജ് കമ്പനിയുടെ ജീവനക്കാരൻ എന്ന നിലയിലാണ് ഫോണിൽ ബന്ധപ്പെട്ടയാൾ സംസാരിച്ചത്. ട്രേഡിം​ഗ് തുടരണമെങ്കിൽ വ്യക്തി​ഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, സിവിൽ ഐഡി നമ്പർ, പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകണമെന്നും ധരിപ്പിക്കുകയായിരുന്നു. ഇങ്ങനെ സംസാരം അര മണിക്കൂർ നീണ്ടപ്പോൾ തന്റെ അക്കൗണ്ടിൽ നിന്ന് 83,000 കുവൈത്തി ദിനാർ പോയതായി ബാങ്കിൽ നിന്നുള്ള സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് കുവൈത്ത് പൗരൻ പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ അത്തരമൊരു കോൾ വിളിച്ചിട്ടില്ലെന്നും വ്യക്തമായി. ബാങ്കിൽ തട്ടിപ്പ് ‌‌കേസ് രജിസ്റ്റർ ചെയ്ത് ‌ക്രിമിനൽ അന്വേഷണ വകുപ്പിന് കൈമാറിയിട്ടുണ്ട്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News