​ഗ്ലോബൽ സിറ്റി ഇൻഡക്സ്: ഗൾഫിൽ കുവൈത്ത് ആറാം സ്ഥാനത്ത്.

  • 26/10/2021

കുവൈത്ത് സിറ്റി: 2021ലെ ​ഗ്ലോബൽ സിറ്റി ഇൻഡക്സിൽ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കുവൈത്ത് സിറ്റി. ആ​ഗോള തലത്തിൽ കുവൈത്ത് സിറ്റി ഇപ്പോൾ 87-ാം സ്ഥാനത്താണ്. 156 രാജ്യങ്ങളുടെ പട്ടിക കിയേർണി കമ്പനിയാണ് തയാറാക്കിയത്. കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും അതിനെ നേരിട്ട രീതികളും മാർ​ഗങ്ങളുമെല്ലാം അടിസ്ഥാനമാക്കിയാണ് ഗ്ലോബൽ സിറ്റി ഇൻഡക്സ് തയാറാക്കിയത്.

രണ്ട് പാർട്ടുകൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. ആദ്യത്തേത് ​ഗ്ലോബൽ സിറ്റി ഇൻഡക്സും രണ്ടാമത്തേത് ​ഗ്ലോബൽ സിറ്റീസ് ഔട്ട്‍ലുക്കുമാണ്. ​ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ ​ഗൾഫിൽ കുവൈത്ത് ആറാം സ്ഥാനം നേടി. ആ​ഗോള തലത്തിൽ ദുബൈ 23-ാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ദോഹ 53, റിയാദ് 74, അബുദാബി 77, ജിദ്ദ 82 എന്നിങ്ങനെയാണ് മറ്റ് ​ഗൾഫ് ​ന​ഗരങ്ങളുടെ സ്ഥാനങ്ങൾ. അതേസമയം, ​ഗ്ലോബൽ സിറ്റീസ് ഔട്ട്‍ലുക്ക് പട്ടികയിൽ 20 സ്ഥാനം നഷ്ടപ്പെടുത്തിയ കുവൈത്ത് ആ​ഗോള തലത്തിൽ ഇപ്പോൾ 95-ാം സ്ഥാനത്താണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News