ടി കെ മുസ്തഫ ക്ക് കെ കെ എം എ യാത്രയയപ്പു നൽകി

  • 26/10/2021

കുവൈറ്റ്‌ : പ്രവാസത്തിന്റെ പതിറ്റാണ്ട് പിന്നിട്ടു നാട്ടിലേക്ക് യാത്രയാവുന്ന  കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സിറ്റി ബ്രാഞ്ച് പ്രഥമ ജനറൽ സെക്രട്ടറി ടി കെ മുസ്തഫ ക്ക്‌ കെ കെ എം എ കേന്ദ്ര കമ്മിറ്റി ഊഷ്മളമായ യാത്രയപ്പ് നൽകി

പ്രസ്ഥാനത്തിന്റെ  തുടക്കത്തിൽ  സിറ്റി ബ്രാഞ്ചിന്റെ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ച മുസ്തഫ സാഹിബ്‌ ഏറെ പരീക്ഷണം നേരിട്ട കാലത്ത് ഈ മഹൽ പ്രസ്ഥാനത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവെച്ചതായി യോഗം വിലയിരുത്തി ചടങ്ങിൽ കെ കെ എം എ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ് കെ ബഷീർ, ജനറൽ സെക്രട്ടറി കെ സി റഫീഖ്, കേന്ദ്ര കമ്മിറ്റി നേതാക്കളായ സംസം റഷീദ് അഷ്‌റഫ്‌ മങ്കാവ്, മഹ്ബൂല ബ്രാഞ്ച് നേതാക്കളായ അഷ്റഫ് തൃക്കരിപ്പൂർ യാസീൻ എന്നിവർ പങ്കെടുത്ത്തു  ടി  കെ മുസ്തഫ യാത്രയയപ്പു യോഗത്തിന് നന്ദി അറിയിച്ചു സംസാരിച്ചു

Related News