കുവൈത്തിൽ സ്വദേശികൾക്ക് താൽപ്പര്യം സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ

  • 27/10/2021

കുവൈത്ത് സിറ്റി: ഈ വർഷം ജോലിക്കായി രജിസ്റ്റർ ചെയ്ത കുവൈത്തികൾ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്നതിനായി താത്പര്യപ്പെടുന്നതായി കണക്കുകൾ. മാൻപവർ അതോറിറ്റിയിലെ നാഷണൽ എംപ്ലോയ്മെന്റ് സെക്ടർ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രജിസ്റ്റർ ചെയ്തവരിൽ 8,537 കുവൈത്തികൾ, അതായത് 53.2 ശതമാനം പേർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാനാണ് താത്പര്യം എന്നാണ് അറിയിച്ചിട്ടുള്ളത്. 

ഒമ്പത് വർഷം മുമ്പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കണക്ക് വളരെ ഉയർന്നതായാണ് വ്യക്തമാകുന്നത്. ഒപ്പം ഈ വർഷം അവസാനത്തോടെ ഈ കണക്കുകളിൽ വീണ്ടും വർധനയുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു. 2010നും 2020നും ഇടയിൽ സ്വകാര്യ മേഖലയിലെ ജോലിക്കായി രജിസ്റ്റർ ചെയ്തത് 5,000 മുതൽ 7,000 കുവൈത്തികൾ വരെയാണ്. ഈ സമയം 65 ശതമാനത്തിൽ അധികം പൗരന്മാരും സർക്കാർ ജോലിയാണ് തെരഞ്ഞെടുത്തിരുന്നത്.

Related News