മാനവ സംസ്‌കൃതിയുടെ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക : റാഷിദ്‌ അൽ ഗാസ്സലി

  • 27/10/2021

കുവൈറ്റ്‌ :അധാർമ്മികതയുടെയും, അസാംസ്കാരികതയുടെയും ലോകത്ത്, മാനവ സംസ്കൃതിയുടെ ഉന്നതമായ  മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹത്തിനെ സമൂലമായി സമുദ്ധരിക്കുക എന്നതായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയുടെ ദൗത്യമെന്ന് പ്രഗൽഭ പ്രഭാഷകൻ റാഷിദ് അൽ ഗസ്സാലി പറഞ്ഞു.കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ മത കാര്യ വിഭാഗം സംഘടിപ്പിച്ച ഇഷ്‌ഖേ റസൂൽ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വജീവിതത്തിലൂടെ പകർന്നു നൽകിയ സ്നേഹത്തിൻ്റെയും ധാർമികതയുടെയും കാരുണ്യത്തിൻ്റെയും ലോകത്തേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവന്ന മനുഷ്യനാണ് പുണ്ണ്യ പ്രവാചകനെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.കെ കെ എം എ മത കാര്യ സമിതി വൈസ് പ്രസിഡന്റ് എ വി മുസ്തഫ ആദ്യക്ഷം വഹിച്ചു.കെ കെ എം എ കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ, കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ്, ഓർഗനൈസിങ് സെക്രട്ടറി കെ സി ഗഫൂർ, വർക്കിംഗ്‌ പ്രസിഡന്റ്  ബി എം ഇക്ബാൽ എന്നിവർ ആശംസകൾ നേർന്നു 

കെ കെ എം എ സോണൽ വൈസ് പ്രസിഡന്റ് മാരായ  സി എം അഷ്‌റഫ്‌, മുഹമ്മദ് കുഞ്ഞി ഹദാദ്  , കെ കെ എം എ കേരള സംസ്ഥാന നേതാക്കൾ, കേന്ദ്ര നേതാക്കൾ സോൺ, ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.കേന്ദ്ര മതകാര്യ സമിതി വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ മങ്കാവ് സ്വാഗതം പറഞ്ഞു  പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ കലാം മൗലവി നന്ദി പ്രകാശിപ്പിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News