കുവൈത്ത് കെ.എം.സി.സി അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിച്ചു

  • 27/10/2021


കുവൈത്ത് സിറ്റി:കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തിന്റെ പിതാവ് കുഞ്ഞാലൻ കുട്ടി മദനിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നിസ്‌കാരവും സംഘടിപ്പിച്ചു. കെ.എം.സി.സി. ഓഫീസിൽ നടന്ന പരിപാടിയിൽ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ട്രഷറർ എം.ആർ.നാസർ, വൈസ് പ്രസിഡന്റ് എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, ശരീഫ് ഒതുക്കുങ്ങൽ,  കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, മലപ്പുറം ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹമീദ് മൂടാൽ, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത് , മലപ്പുറം ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, ഹെല്പ് ഡെസ്ക് ജനറൽ കൺവീനർ അജ്മൽ വേങ്ങര, മെഡിക്കൽ വിങ് ജനറൽ കൺവീനർ ഡോ. അബ്ദുൽ ഹമീദ് പൂളക്കൽ , പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം എന്നിവർ അനുശോചനം രേഖപ്പെടുത്തി. വിവിധ ജില്ലാ- മണ്ഡലം നേതാക്കൾ സംബന്ധിച്ചു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി ടി.ടി.ഷംസു സ്വാഗതവും  സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News