എഫ്.സി.എൽ സീസൺ-1 ക്രിക്കറ്റ്‌ ലീഗ് : എസ്.കെ.സി.സി ജേതാക്കളായി

  • 28/10/2021

അബ്ബാസിയ : കുവൈറ്റിലെ പ്രശസ്ത ക്രിക്കറ്റ്‌ ടീമായ ഫൈറ്റേഴ്‌സ് ഇലവൻ  സംഘടിപ്പിച്ച  എഫ് സി എൽ  സീസൺ-1 ക്രിക്കറ്റ്‌ ലീഗിൽ ടീം  എസ്കെസിസി ജേതാക്കളായി. അബ്ബാസിയയിൽ വെച്ച നടന്ന ഫൈനലിൽ ടീം റെഡ് ആൻഡ് ബ്ലാക്കിനെ  39 റൺസിനു പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം  ബാറ്റ് ചെയ്ത എസ്കെസിസി നിശ്ചിത 14 ഓവറിൽ 9 വിക്കറ്റിനു 155 റൺസ് നേടി. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ റെഡ് & ബ്ലാക്കിന് 116 റൺസ് നേടാനേ സാധിച്ചുള്ളൂ. 

വിജയികൾക്കുള്ള ചാമ്പ്യൻസ് ട്രോഫിയും ക്യാഷ് പ്രൈസും അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ് എക്സിക്യൂട്ടീവ് ശ്രീ മാത്യു സമ്മാനിച്ചു. റണ്ണേഴ്സപ്പ് ടീമിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും സംസം ഹോട്ടൽ ഓണർ ശ്രീ ലത്തീഫ് സമ്മാനിച്ചു. 

ഫൈനലിലെ മാൻ ഓഫ് ദി മാചിന്നുള്ള ട്രോഫിയും ഫുഡ്‌ കൂപ്പണും അൽ ബേക്ക് ഹോട്ടൽ ഓണർ ശ്രീ അലി സമ്മാനിച്ചു, ടൂർണമെന്റിലെ മികച്ച താരങ്ങൾക്കുള്ള ട്രോഫിയും മെഡലും മലബാർ ഹോട് പാൻ ഹോട്ടൽ കോഓണർ ശ്രീ ഷമീർ സമ്മാനിച്ചു.

ഷേർബിൻ മഹീൻ അങ്കറിങ് ചെയ്ത ചടങ്ങിൽ ജോർജ് കുരിയക്കോസ് സ്വാഗതം പറഞ്ഞു, കമ്മിറ്റി അംഗങ്ങളായ അനൂപ് ഓക്കേ, സുരാജ് സുബ്രൻ, കിരൺ നായർ, അജുമോൻ, മനു ആന്റണി  എന്നിവർ പ്രസംഗിച്ചു.

Related News