സൗദിയിലേക്ക് വരുന്ന പ്രവാസികൾക്ക് ഇനി ലൈസൻസ്ഡ് ക്വാറന്റീൻ കേന്ദ്രങ്ങൾ

  • 30/10/2021


റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ കമ്പനികളിലേക്ക് വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക ക്വാറന്റീൻ സൗകര്യം ഏർപ്പെടുത്താൻ ലൈസൻസ് അനുവദിക്കുന്നു. വിദേശത്ത് നിന്ന് വാക്‌സിനെടുക്കാതെ വരുന്ന തൊഴിലാളികളെ പാർപ്പിക്കാനാണ് പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ സംരംഭകർക്ക് ലൈസൻസ് അനുവദിക്കാൻ മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം നടപടി തുടങ്ങിയത്. 

കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ രാജ്യത്തേക്ക് വരുന്ന, വാക്സിനെടുക്കാത്തവരെ സുരക്ഷിതമായി വരവേറ്റ് പ്രത്യേക കരുതലോടെ കൊണ്ടുപോയി താമസിപ്പിക്കുന്നതിനുമുള്ള ക്വാറന്റീൻ കേന്ദ്രങ്ങൾക്കാണ് ലൈസൻസ് നൽകുന്നത്. ഇതിന് വേണ്ടി അപേക്ഷ ക്ഷണിച്ചപ്പോൾ തന്നെ നിരവധി സ്ഥാപനങ്ങൾ മുന്നോട്ട് വന്നതായും രാജ്യത്ത് എല്ലായിടത്തും ഇത്തരം കേന്ദ്രങ്ങൾ അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Related News