കുവൈത് കേരള ഇസ്ലാഹി സെൻറർ, കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘിപ്പിക്കുന്നു.

  • 30/10/2021


കുവൈത് കേരള ഇസ്ലാഹി സെൻറർ  സോഷ്യൽ വെൽഫെയർ വിഭാഗം (മെഡികെയർ) കുവൈറ്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിക്കുന്നു. 

2021  നവംബർ 12 ന് വെളളിയാഴ്ച ഉച്ചക്ക് 1 മണി മുതൽ  വൈകുന്നേരം 6 മണി വരെ  സബാഹ് ഹോസ്പിറ്റൽ ബ്ലഡ് ബേങ്കിൽ  വെച്ചും, 2021 നവംബർ 19 ന് വെള്ളിയാഴ്ച  ഉച്ചക്ക് 1 മണി മുതൽ  വൈകുന്നേരം 6 മണി വരെ അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലുമാണ് 
രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സബാഹ് ഹോസ്പിറ്റലിൽ വെച്ച്  നടത്തുന്ന  കേമ്പിന്  കെകെ ഐ.സി  അബ്ബാസിയ്യ & ഫർവാനിയ സോണൽ കമ്മറ്റിയും, അദാൻ  ഹോസ്റ്റലിൽ വെച്ച്  നടക്കുന്ന  കേമ്പിന്  ഫഹാഹീൽ & സാൽമിയ  സോണൽ  കമ്മറ്റിയുമാണ്  നേതൃത്വം  നൽകുന്നത്. 


എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ടായിരിക്കും  ക്യാമ്പ് സംഘടിപ്പിക്കുന്നത്  എന്ന്  സംഘാടകർ അറിയിച്ചു. 



നമ്മുടെ ശരീരത്തിൽ ദൈവം നൽകിയ അനുഗ്രഹമായ രക്തത്തിൽ നിന്ന് ഒരൽപം നൽകി തന്റെ സഹോദരന്റെ ജീവൻ രക്ഷപ്പെടുത്താൻ നമുക്ക് ലഭിച്ച അവസരമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്ന്  അഭ്യർത്ഥിക്കുന്നു.

ക്യാമ്പിൽ  പങ്കെടുക്കാൻ  താത്പര്യ മുള്ളവർക്ക്   http://islahikuwait.org/donateblood ഈലിങ്കിലൂടെ  റജിസ്റ്റർ  ചെയ്യാവുന്നതാണ് .

സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.

വിശദവിവരങ്ങൾക്കും, റജിസ്ട്രേഷനും 55806788, 97200750, 
55539349,60097850,
60382082,50247947
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News