ട്രാക്ക് വനിതാവേദി 'ഓണത്തുമ്പി - 2021' സംഘടിപ്പിച്ചു.

  • 30/10/2021

കുവൈത്ത് സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ " ഓണത്തുമ്പി-2021" സംഘടിപ്പിച്ചു.ഓൺലൈനിൽ നടന്ന പരിപാടിയുടെ സാംസ്കാരിക സമ്മേളനം പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഡാർ അൽ സഹ പോളി ക്ലിനിക്ക് ഡപ്യൂട്ടി ജനറൽ മാനേജർ അനീഷ്നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 
ട്രാക്ക് വനിതാവേദി പ്രസിഡൻറ് പ്രിയരാജ് അധ്യക്ഷതവഹിച്ചു. 

ട്രാക്ക് ചെയർമാൻ പി.ജി.ബിനു , പ്രസിഡൻറ് എം.എ.നിസ്സാം, ആക്റ്റിഗ് ട്രഷറർ ജഗദീഷ്കുമാർ , വനിതാവേദി    ചെയർപേഴ്സൺ ജെസ്സിജെയ്സൺ, ട്രാക്ക് ജോയിന്റ് സെക്രട്ടറി രതീഷ് വർക്കല എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കുട്ടികൾക്കുള്ള ചിത്രരചന മത്സരത്തിൽ സീനിയർ വിഭാഗത്തിൽ വിജയികളായവർ നിരഞ്ജൻ നിർമൽ (ഒന്നാംസ്ഥാനം), ഋതിൻരാജ് (രണ്ടാം സ്ഥാനം), രഞ്ജിത്ത് സുരേഷ്, വിനായക് ഗോപൻ എന്നിവർ (മൂന്നാംസ്ഥാനം) കരസ്ഥമാക്കുകയും ജൂനിയർ വിഭാഗത്തിൽ അനഘ ബൈജു (ഒന്നാംസ്ഥാനം) വൈഷ്നവ് വിനോദ്, നിവേദ്യപ്രദീപ് എന്നിവർ (രണ്ടാംസ്ഥാനവും) മാധവ് വിഷ്ണു (മൂന്നാംസ്ഥാനംവും) സീനിയർ ഓണപ്പാട്ട് മത്സരത്തിൽ ഋതിൻ രാജ് (ഒന്നാംസ്ഥാനവും), ജൂനിയർ വിഭാഗത്തിൽ  മാധവ് വിഷ്ണു (ഒന്നാംസ്ഥാനം),ആരാദ്യ വിനോദ്കുമാർ, വരലക്ഷ്മി വിഷ്ണു എന്നിവർ (രണ്ടാംസ്ഥാനവും) വൈഷ്ണവ് വിനോദ്           ( മുന്നാംസ്ഥാനംവും) കരസ്ഥമാക്കി, പരിപാടികളിൽ പങ്കെടുത്തവർക്കും, വിജയികൾക്കുള്ള  സർട്ടിഫിക്കറ്റുകളും, സമ്മാനങ്ങളും നവംബറിൽ നടത്തുന്ന സമ്മാനദാന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സാംസ്കാരിക സമ്മേളനത്തിൽ അറിയിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ കെ.ആർ.ബൈജു സ്വാഗതവും ട്രാക്ക് വനിതാവേദി ആക്റ്റിഗ് സെക്രട്ടറി സരിതഹരി നന്ദിയും പറഞ്ഞു.

Related News