അടിയന്തിര യാത്രക്ക് പി.സി.ആർ ഒഴിവാക്കണം. കെ.ഡി.എൻ.എ

  • 30/10/2021

കുവൈറ്റ് സിറ്റി: ഗൾഫിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിൽ പോകുന്നവർക്ക്‌ ഉണ്ടായിരുന്ന പി.സി.ആർ ഇളവ് സുവിധ പോർട്ടലിൽ പുനഃസ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള സർക്കാരിനും കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അടിയന്തര സന്ദേശമയച്ചു. 

പി.സി.ആർ റിസൾട്ട് ലഭിക്കാൻ ഏഴുമുതൽ പത്തു മണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥയുള്ളപ്പോൾ മരണം പോലുള്ള അടിയന്തിര യാത്രക്ക് എയർ സുവിധയിൽ ഉള്ള ഈ ഇളവ് നിർത്തലാക്കിയതുമൂലം ഉടൻ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരക്കാർക്ക് നാട്ടിലെ എയർപോർട്ടിൽ പി.സി.ആർ. ടെസ്റ്റ് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Related News