കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

  • 31/10/2021

കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ കേന്ദ്ര നിർവ്വാഹകസമിതി അംഗവും ഫർവാനിയ ഏരിയ പ്രെസിഡന്റുമായ ശ്രീ. വാരിജാക്ഷൻ കളത്തിലിന് കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഹനീഫ്.സി, വാരിജാക്ഷൻ കളത്തിലിന് അസോസിയേഷന്റെ ഉപഹാരം കൈമാറി. വാരിജാക്ഷൻ കോഴിക്കോട് ജില്ലാ അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും അദ്ദേഹത്തിന്റെ ഭാവിജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംബന്ധിച്ചവർ ആശംസിച്ചു. അസോസിയേഷൻ നാട്ടിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സഹകരണവും പിന്തുണയും ഇനിയും ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ, ട്രഷറർ ജാവേദ്‌ ബിൻ ഹമീദ്, രക്ഷാധികാരി പ്രമോദ്.ആർ.ബി, വിശിഷ്ടാംഗങ്ങളായ ഹമീദ് കേളോത്ത്, ശ്രീനിവാസൻ.ഇ.പി, വിവിധ സെക്രട്ടറിമാരായ ശ്രീനിഷ്.സി, അസ്‌ലം.ടി,  നജീബ്.പി.വി, ഫൈസൽ.കെ.വി, അനിൽ കുമാർ.കെ, പ്രബീഷ്.ബി, പ്രശാന്ത് എന്നിവരും മഹിളാവേദി ട്രഷറർ സിസിത ഗിരീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദിഖ്.സി.പി, റഷീദ് ഉള്യേരി, ബിജു.ടി.ടി, ലാലു എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Related News