ആഘോഷമായി പ്രവേശനോത്സവം; സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു

  • 01/11/2021

ഒന്നര വർഷത്തെ ഇടവേളകൾക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ യു പി സ്‌കൂളിൽ നടന്നു. കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു.

രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം നിർദേശിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള മാർഗരേഖ പൂർണ്ണമായി നടപ്പിലാക്കി. ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകും. ആവശ്യമായ പരിഷ്‌കാരങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഹാജറും രേഖപ്പെടുത്തില്ല. കുട്ടികളെ മനസ്സിലാക്കി പഠനാന്തരിക്ഷത്തിലേക്ക് തിരികെ കൊണ്ടുവരൽ മാത്രമാണ് ഏക പ്രവർത്തനം. 2400 തെർമൽ സ്കാനറുകളാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്തു. 8, 9 ക്ലാസുകൾ ഒഴികെ മുഴുവൻ ക്ലാസുകളും ഇന്ന് തുടങ്ങും. ഈ മാസം 15 മുതൽ 8 ഉം 9 ഉം പ്ലസ് വൺ ക്ലാസുകളും തുടങ്ങും.


Related News