ജോജു ജോര്‍ജിനെതിരെ നിലവിൽ കേസില്ല: കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പൊലീസ്

  • 01/11/2021



കൊച്ചി: കൊച്ചിയിലെ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെ പ്രതിഷേധിച്ച് പ്രവര്‍ത്തകരോട് തട്ടിക്കയറിയ നടന്‍ ജോജു ജോര്‍ജിനെതിരെ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം റോഡ് ഉപരോധിച്ചതിനും വാഹനം തല്ലിതകർത്തതിനും കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കേസെടുത്തു. ജോജുവിനെതിരായ വനിതാ നേതാക്കളുടെ പരാതിയിൽ വിശദമായി പരിശോധന നടത്തിയ ശേഷം ശേഷം തുടർ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. 

അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ജോജു ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. നിലവിൽ മാർച്ച് പൊലീസ് വഴിയിൽ ബാരിക്കേഡ് വച്ച് തടഞ്ഞിരിക്കുകയാണ്. കൊച്ചിയിൽ ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ ജോജു ജോർജ് ക്ഷുഭിതനായി പെരുമാറിയതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. 

ഇതിനെ തുടർന്ന് ജോജു ജോർജിന്റെ കാറിന്റെ പിറകിലെ ചില്ല് കോൺഗ്രസ് പ്രവർത്തകർ തല്ലി തകർത്തിരുന്നു. ജോജു സ്ത്രീ പ്രവർത്തകരോടക്കം അപമര്യാദയായി പെരുമാറിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. താൻ മദ്യപിച്ചല്ല വന്നതെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും നടൻ ജോജു ജോർജ്. താൻ ഷോ നടത്തിയതല്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം ജോജു ജോർജ് പ്രതികരിച്ചു. ഇന്ധനവില വർധനയ്ക്കെതിരായ കോൺഗ്രസിൻ്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ചതിനു പിന്നാലെയാണ് ജോജുവിൻ്റെ വാഹനം തകർത്തത്. 

Related News