സ്‌നേഹവീട് കൂട്ടായ്മ പൊതുസമൂഹത്തിന് മാതൃക. മന്ത്രി അഹമ്മദ് ദേവർകോവിൽ

  • 01/11/2021

കോഴിക്കേട് :എഴുത്തുകാരുടെയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ സ്നേഹവീട് കേരളയുടെ പ്രവർത്തനം പൊതുസമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.സ്നേഹവീട് കലാ സാഹിത്യ സമിതിയുടെ കോഴിക്കോട് ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സമൂഹത്തിൽ അശരണരായവർക്ക് സഹായഹസ്തം ഒരുക്കേണ്ടത് ഏവരുടെയും കടമയാണ്.സ്‌നേഹവീട് ആ കടമ നിർവഹിക്കുന്നതിൽ മുന്നിൽ നിൽക്കുന്നു എന്നറിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് പി.അനിൽ അധ്യക്ഷനായിരുന്നു.പ്രമുഖ നേത്ര രോഗ വിദഗ്ധൻ ഡോ. കെ എസ് ചന്ദ്രകാന്ത് ഭദ്രദീപം തെളിയിച്ചു.സ്നേഹവീട് ദേശീയ വൈസ് പ്രസിഡൻ്റ് അജികുമാർ നാരായണൻ മുഖ്യപ്രഭാഷണം നടത്തി.ചികിത്സാ സഹായ പദ്ധതിയുടെയും വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പു പദ്ധതിയുടെയുടെയും വിതരണം മന്ത്രി നിർവ്വഹിച്ചു.

ലോക കേരള സഭ അംഗം കബീർ സലാല, എഴുത്തുകാരി മിനി സജി എന്നിവർക്ക് സ്നേഹവീട് സാംസ്കാരിക സാമൂഹിക അവാർഡും, പ്രവാസി കലാ സാംസ്‌കാരിക അവാർഡ് രഘു പേരാമ്പ്രക്കും മന്ത്രി വിതരണം ചെയ്തു. പ്രവാസികൾ എന്നും കേരളത്തിനായ് കഷ്ടതയനുഭവിക്കുന്നവർ അവരെ അവരുടെ കലാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നത് അനുവാര്യമെന്നും മന്ത്രി എടുത്ത് പറയുകയുണ്ടായി.  കേന്ദ്ര കമ്മിറ്റി ഏർപ്പെടുത്തിയ സംസ്ഥാന പുരസ്‌കാരങ്ങളും, ജില്ലാ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചടങ്ങിൽ വിതരണം ചെയ്തു.

സ്നേഹ വീടിൻ്റെ നാൾവഴികൾ സംസ്ഥാന പ്രസിഡൻ്റ് ഹനീഫ് പതിയാരിയിൽ വിശദീകരിച്ചു.മിംസ് ഹോസ്പിറ്റൽ സി.ഇ.ഒ.ഫർഹാൻ യാസിൻ പ്രമുഖ നേത്ര രോഗ വിദഗ്ധൻ ഡോ. കെ. എസ്.ചന്ദ്രകാന്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ലോക കേരളസഭാംഗം  പി കെ കബീർ സലാല,മാധ്യമ പ്രവർത്തകൻ മകരം ബാബു, വി. വി. ജോസ് കല്ലട എന്നിവർ ആശംസകൾ നേർന്നു.
ലക്ഷ്മി വി.നായർ രചിച്ച "സാഗരവീചകൾ" എന്ന കവിതാ സമാഹാരത്തിൻ്റെ  പ്രകാശനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

Related News