ഇ-മൊബിലിറ്റി പദ്ധതിയുമായി സർക്കാർ മുന്നോട്ട്

  • 02/11/2021

വിമർശനങ്ങൾ വകവയ്ക്കാതെ ഇ-മൊബിലിറ്റി പദ്ധതിയുമായി സർക്കാർ മുന്നോട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകീട്ട് ഒരു സുപ്രധാന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് റൂമില്‍ നടക്കുന്ന യോഗത്തില്‍ കമ്പനി രൂപവത്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ തീരുമാനിക്കും. കെഎസ്ആര്‍ടിസിയും കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡും ഹെസ്സുമായി ചേര്‍ന്ന ഒരു കമ്പനിയാണ് രൂപവത്കരിക്കുന്നത്.

ഹെസുമായുള്ള കരാറുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം. 6000 കോടി ചിലവില്‍ 4000 ഇ-ബസുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതി. കമ്പനിയുടെ 51 ശതമാനം ഓഹരി ഹെസ്സിനായിരിക്കും. സര്‍ക്കാരും സ്വിസ് കമ്പനിയായ ഹെസും ചേര്‍ന്ന് സംയുക്ത സംരംഭത്തിലൂടെ 4000 ഇ-ബസുകള്‍ പുറത്തിറക്കുന്ന പദ്ധതിയാണ് ഇ-മൊബിലിറ്റി.

നേരത്തെ കണ്‍സള്‍ട്ടന്റായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ഹെസ് എന്ന കമ്പനിയെ മാത്രം മുൻനിർത്തി സംയുക്ത സംരംഭം ആരംഭിക്കുന്നത് എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം ഉയർത്തിയാണ് പ്രതിപക്ഷം വിമർശനം ഉന്നയിച്ചത്. 2013ലാണ് കേന്ദ്ര സർക്കാർ നാഷണൽ മൊബിലിറ്റി പദ്ധതി കൊണ്ടുവരാനുള്ള ആലോചന തുടങ്ങിയത്.


Related News