കൊച്ചി റോഡ് ഉപരോധം; ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ 15കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

  • 02/11/2021

കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടെ 15 പേർക്കെതിരെ കേസ്. ഇന്ധന വില വർധനവിനെതിരെ വൈറ്റില-ഇടപ്പള്ളി ദേശീയപാത ഉപരാധിച്ചതാണ് കേസ്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. വിഷയവുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്ത് ജോജുവിന്റെ കൂടെയുണ്ടായിരുന്ന സിനിമ സംവിധായകനായ എ കെ സാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. 65 പേർക്കെതിരെയാണ് കേസ്. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസ്.

സംഘർഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയാറാക്കി അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ്. ഇതിനായി ഒരു സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുളള സംഘം തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. സംഘർഷ ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്റ്റ് .

വാഹനത്തിന്റെ ചില്ലു തകർത്തതടക്കം നടൻ ജോജുവിന്റെ പരാതിയിൽ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണർ സിഎച്ച് നാഗരാജു അറിയിച്ചു . ജോജുവിനെതിരെ തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോൺഗ്രസ് നേതൃത്വം.


Related News