സൗദിവത്ക്കരണം രണ്ട് ലക്ഷം പേർക്ക് കൂടി തൊഴിൽ നൽകി സൗദി അറേബ്യ

  • 04/11/2021


സൗദി: സൗദിവൽക്കരണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഭാഗമായി കഴിഞ്ഞ 9 മാസത്തിനുള്ളിൽ രണ്ടു ലക്ഷം പേർക്ക് തൊഴിൽ നൽകിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ലേബർ ഒബ്സർവേറ്ററി വ്യക്തമാക്കി. 

ഇതിൽ 120000 പേർ സ്ത്രീകൾ ആണ്. ഈ വർഷത്തിന്റെ മൂന്നാം പാദാവസാനം വരെ സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ച സൗദി യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരങ്ങൾ ലഭിക്കാൻ ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് (ഹാഡഫ്) വളരെയേറെ സഹായിച്ചു.

സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് യുവാക്കളെയും യുവതികളെയും ശാക്തീകരിക്കുന്നതിന് പദ്ധതികൾ വികസിപ്പിക്കുന്നതിലും സംയോജിപ്പിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ആണ്
ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് കൂടുതൽ ശ്രേദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്.

Related News