ഓണ്‍കോസ്റ്റ് ബ്ലൂബെറി ഫാമിലി മെംബർ കാർഡ് ഉടമകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മെട്രോ മെഡിക്കല്‍ സെന്‍റര്‍.

  • 05/11/2021

കുവൈത്ത്  സിറ്റി: കുവൈത്തിലെ  പ്രശസ്ത ആതുരസേവന കേന്ദ്രമായ മെട്രോ മെഡിക്കല്‍ കെയര്‍ പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഗല  ഓണ്‍കോസ്റ്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. മെട്രോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ധാരണ പത്രം മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ ഓണ്‍കോസ്റ്റ് സി.ഇ.ഒ രമേഷിന് കൈമാറി. ഇതോടെ   മൂന്നര ലക്ഷത്തോളം വരുന്ന ഓണ്‍കോസ്റ്റ്  ബ്ലൂബെറി കാര്‍ഡ് ഉടമകള്‍ക്ക് ഫര്‍വാനിയയിലും സാല്‍മിയയിലുമുള്ള  മെട്രോ മെഡിക്കല്‍ സെന്‍ററില്‍ സൗജന്യ നിരക്കില്‍  നിരവധി ആരോഗ്യ പാക്കേജുകള്‍ ലഭ്യമാകും.ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു. 

എക്സ്റേ, അൾട്രാസൗണ്ട്, ഡെക്സാ സ്കാൻ (ബോൺ മൈനറൽ ഡെൻസിറ്റി), എം.ആർ.ഐ, സി.ടി സ്കാൻ, ഡെർമറ്റോളജി, കോസ്മറ്റോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, ജനറൽ, ഫിസിയോ തെറപ്പി, ഡേ കെയർ സർജറി, ഇൻഹൗസ് ലാബ് ടെസ്റ്റ്, ഒപ്ടിക്കൽ ഷോറൂം (ഫ്രെയിം, ലെൻസ്, സർവീസ്) തുടങ്ങിയവയിൽ പതിനഞ്ച്  ശതമാനവും ഡെൻറൽ ചികിത്സയിൽ പത്ത് ശതമാനവും ഫാർമസിയിൽ അഞ്ച് ശതമാനവും ആണ് നിരക്കിളവ് നൽകുക. മെട്രോ മെഡിക്കൽ കെയർ ഗ്രൂപ്പ്‌ ചെയർമാൻ മുസ്തഫ ഹംസ, ഓൺകോസ്റ്റ് ചീഫ് ഓപറേറ്റിങ് ഓഫിസർ രമേശ് ആനന്ദദാസ്,മെട്രോ അഡ്മിൻ ആൻഡ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ, ഓൺകോസ്റ്റ് മാർക്കറ്റിങ് മാനേജർ റിഹാം നാസർ എന്നിവരും സംബന്ധിച്ചു.

Related News