പൽപക് ശിശുദിനാഘോഷം - ആദരം-2021 സംഘടിപ്പിക്കുന്നു

  • 06/11/2021

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (പൽപക് ) ശിശുദിനാഘോഷം "ആദരം - 2021 " എന്ന പേരിൽ നവംബർ 19 ന് മംഗഫ് മെമ്മറീസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിൽ കുവൈറ്റിലെ സാമൂഹ്യ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മനോജ് മാവേലിക്കര, ഷാഫി കൊല്ലം, അനൂപ് മാങ്ങാട്, സക്കീർ പുതുനഗരം എന്നിവരെയും , കോവിഡ് കാലത്ത് ആരോഗ്യ രംഗത്തെ മുന്നണി പോരാളികളായി പ്രവർത്തിച്ച മുഴുവൻ പാലക്കാട്ടുകാരായ ആരോഗ്യ പ്രവർത്തകരെയും ആദരിക്കുന്നതാണ്. കൂടാതെ പൽപക് നടത്തിവരുന്ന നന്മ മലയാളം എന്ന പേരിലുള്ള മലയാള ഭാഷാ പഠന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെയും, 2020 - 2021 വർഷങ്ങളിൽ ക്ലാസ്സ് 10, പ്ളസ് ടൂവിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, പൽപക് സംഘടിപ്പിച്ച ആർട്സ് ഡേയിലെ വിധികർത്താക്കളെയും ആദരിക്കുന്നതാണ്. 

കോവിട് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തുന്ന ചടങ്ങിൽ സാംസ്കാരിക സമ്മേളനം, ശിശുദിന സന്ദേശം, ശിശുദിന റാലി, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതാണ്. 

പാലക്കാട് ജില്ലയിൽ നിന്നും കുവൈറ്റിൽ എത്തി ആരോഗ്യ മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും കണ്ടെത്തുന്നതിന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അവരവരുടെ വിവരങ്ങൾ സ്വമേധയാ 2021 നവംബർ 10 ന് മുമ്പായി രേഖപ്പെടുത്തണം എന്ന് പൽപക് പ്രസിഡന്റ പ്രേംരാജ്, ജനറൽ സെക്രട്ടറി ജിജു മാത്യു എന്നിവർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News