കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്‌പാക്ട്സ് അസോസിയേഷൻ (ഫോക്) 16ാം വാർഷികാഘോഷം 'കണ്ണൂർ മഹോത്സവം 2021' നവംമ്പർ 5 ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ ഓൺലൈനായി നടന്നു. ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ലിജീഷ്.പി സ്വാഗതവും, പ്രസിഡൻ്റ് സലീം.എം.എൻ അദ്ധ്യക്ഷതയും വഹിച്ചു. വാർഷിക സുവനീർ "പുനർനവം" റിലീസിങ് കൺവീനർ സുനിൽ കുമാറിൽ നിന്ന് ആദ്യ കോപ്പി എറ്റുവാങ്ങി അൽമുല്ല എക്സേഞ്ച് മാർക്കറ്റിഗ് മാനേജർ ഹുസേഫാ അബ്ബാസി നിർവ്വഹിച്ചു. സാംസ്കാരിക പരിപാടിയോടനുബന്ധിച്ചു കോവിഡ് കാലത്തെ ഫോക്കിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും രക്തദാന ക്യാമ്പിനും സഹകരണം നൽകിയ ആരോഗ്യ പ്രവത്തകരെ ആദരിക്കുകയുണ്ടായി. ഫോക്ക് മലയാളം മിഷൻ മാതൃഭാഷ അദ്ധ്യാപകരേയും ആദരിച്ചു. ഉപരിപഠനത്തിനർഹരായ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡും കൈമാറി. മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി ഫോക്കിലേക്ക് കൂടുതൽ അംഗങ്ങളെ ചേർത്ത ഷാജിത്ത് ഗംഗാദരൻ, സജിൽ.പി.കെ എന്നിവരെയും, വാജ്രകാന്തി ആഗോള ക്വിസ് മത്സരത്തിൽ ഫോക്കിനെ പ്രതിനീധികരിച്ച് വിജയികളായ കുട്ടികളേയും മൊമെൻ്റോ നൽകി അനുമോദിച്ചു. 14 മത് ഗോൾഡൻ ഫോക്ക് അവർഡിനൊപ്പം ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് നൽകുന്ന പ്രശംസാപത്രം മെമ്പർഷിപ്പ് സെക്രട്ടറി സുജേഷ് വായിച്ചു.സി.ടി.വി സരിഗമപ ഫെയിം പിന്നണി ഗായിക കീർത്തന, ഫ്ലവേഴ്‌സ് ടി.വി ഫെയിം ആക്ടറും ഗായകനുമായ നൗഫൽ റഹ്മാൻ, നാടൻ പാട്ടുകലാകാരൻ രഞ്ജിത്ത് ചാലക്കുടി, കൈരളി ടി.വി ഗന്ധർവ്വസംഗീതം ഫെയിം പിന്നണിഗായകൻ വിപിൻ നാഥ്, നടിയും അവതാരകയുമായ ഗീതിക കൂടാതെ മിമിക്രി കലാകാരന്മാരും അണിനിരന്ന മ്യൂസിക്കൽ മെഗാ ഷോയും അരങ്ങേറി.ഫോക്ക് ബാലവേദി കുട്ടികൾ അവതരിപ്പിച്ച ദേശസ്നേഹ സന്ദേശമുണർത്തുന്ന "സല്യൂട്ട് ഇന്ത്യ " എന്ന നൃത്ത സംഗീത ആൽബം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.മലയാളസംഗീത ലോകത്തെ കുലപതിയായിരുന്ന രാഘവൻ മാഷ് അനുസ്മരണ സംഗീതാർച്ചനയും നടത്തുകയുണ്ടായി.ചടങ്ങിൽ ട്രഷറർ മഹേഷ് കുമാർ, ഉപദേശക സമിതിയംഗങ്ങളായ അനിൽ കേളോത്ത്, രമേശ്.കെ.ഇ, വനിതാവേദി വൈസ് ചെയർപേർസൺ മിനി മനോജ്, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ സാബു.ടി.വി നന്ദി പ്രകാശിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?