മാവേലിക്കര ബിഷപ്പ് മൂർ കോളേജ് കുവൈറ്റ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആദരിച്ചു

  • 11/11/2021

കുവൈറ്റ് സിറ്റി : മാവേലിക്കര ബിഷപ്പ് മൂർ കോളേജ് കുവൈറ്റ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ  നിറവ് 202l  എന്ന പേരിൽ അറുപത്തിൻ്റെ നിറവിൽ എത്തിയ ശ്രീ. സാം പൈനുംമൂട്, ശ്രീ. എ. ഐ. കുര്യൻ, ശ്രീ. എം. വി. ജോൺ, ശ്രീ. ജോർജ് ഈപ്പൻ  എന്നിവരെ ആദരിച്ചു.    ശ്രീ. സാം പൈനുംമൂട്   നിലവിലെ കുവൈറ്റിലെ ലോക കേരള സഭാംഗവും,   അലുമിനിയുടെ രക്ഷാധികാരിയുമാണ്. ശ്രീ. എ. ഐ. കുര്യൻ, ശ്രീ. എം. വി. ജോൺ  അലുമിനിയുടെ അഡ്വൈസറി ബോർഡ് അംഗവുമാണ്.ശ്രീ. ജോർജ് ഈപ്പൻ  അലുമിനിയുടെ പ്രഥമ  സെക്രട്ടറിയുമാണ്. ഈ നാല് പേർക്കും  അലുമിനി അംഗങ്ങൾ ആശംസ പത്രവും, പൊന്നാടയും നൽകി ആദരിച്ചു.

ചടങ്ങിൽ പ്രസിഡൻ്റ് ശ്രീ. മനോജ് പരിമണം അദ്യക്ഷത വഹിച്ചു.  ജനറൽ കൺവീനർ ശ്രീ. ഫ്രാൻസിസ് ചെറുകോൽ സ്വാഗതവും, ട്രഷറാർ ശ്രീ. സംഗീത് സോമനാഥ് നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കൺവീനേയ്സായി ശ്രീ.ബാബുജി ബത്തേരി , ശ്രീമതി പൗർണ്ണമി സംഗീത്, ശ്രീ. ശ്യാം ശിവൻ എന്നിവർ പ്രവർത്തിച്ചു. ശ്രീ. ചെസ്സിൽ രാമപുരം, ശ്രീ. നിസ്സാർ കെ. റഷീദ്, ശ്രീ. ജിജു ലാൽ എന്നിവർ  ആശംസ അറിയിച്ചു. ബി.എം. സി. മ്യൂസിക്ക് ടീമിൻ്റെ ഗാനമേളയും, വിവിധ പ്രോഗ്രാമുകളും അരങ്ങേറി.

സെക്രട്ടറി ശ്രീ. ബാബു ഗോപാൽ, വൈസ് പ്രസിഡൻ്റ ശ്രീമതി ലേഖാ ശ്യാം , ശ്രീ. അനീഷ് കണ്ണംകര,  ശ്രീ. സുഷിൻ സാമുവേൽ, ശ്രീ. ഡാൻ ജോർജ്, ശ്രീ ഷൈജി തരകൻ, ശ്രീ. ജയകുമാർ, ശ്രീ. മനോജ്  ജോൺ, ശ്രീ. ജോബിൻ ബാബു, ശ്രീ. ജേക്കബ് അലക്സാണ്ടർ, ശ്രീ. മനോജ് ചെറിയാൻ ജേക്കബ്, ശ്രീ. ഷാരൺ, ശ്രീമതി. റിനി ടോം, ഡോക്ടർ ഗോപകുമാർ, ശ്രീ. അജിത്ത് കണ്ണംപാറ, ശ്രീ. സതീഷ് സി. പിള്ള എന്നിവർ പ്രോഗ്രാമിന് നേതൃതം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News