തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ( ട്രാസ്ക്), ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവാനിയയുടെ സഹകരണത്തോടെ അസോസിയേഷൻ അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 12 വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക് തുടങ്ങിയ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത എല്ലാ അംഗങ്ങളും പങ്കെടുത്തു.കോവിഡ് പ്രതിസന്ധികൾക്ക് ശേഷം സാമൂഹ്യക്ഷമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ സൗജന്യ വൈദ്യ പരിശോധന അംഗങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സേവനങ്ങൾക്കുള്ള ട്രാസ്ക്കിന്റെ ഉപഹാരം വനിതാ വേദി ജനറൽ കൺവീനർ ശ്രീമതി. നസീറ ഷാനവാസിൽ നിന്ന് ബദർ അൽ സമ മാർക്കറ്റിങ്ങ് കോർഡിനേറ്റർ ശ്രീമതി. പ്രീമ പേരെര ഏറ്റുവാങ്ങി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?