ജലാലുദ്ധീൻ മൂസക്ക് കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ യാത്രയയപ്പ് നൽകി.

  • 14/11/2021

നാൽപത്തി ഒന്ന് വർഷത്തെ   പ്രവാസ  ജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക്  പോകുന്ന കുവൈത്ത് കേരള  ഇസ്ലാഹീ  സെൻറർ കേന്ദ്ര എക്സിക്യൂട്ടീവ് മെമ്പറും, ഫർവാനിയ യൂണിറ്റ് മുൻ പ്രസിഡൻറുമായ കണ്ണൂർ മാട്ടൂൽ സ്വദേശിയായ ജലാലുദ്ധീൻ മൂസക്ക് കുവൈത്ത്  കേരള ഇസ്ലാഹീ സെൻറർ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി . 

സുൽത്താൻ സെന്ററിൽ ഓഫീസ്  സ്റ്റാഫായി  ജോലി ചെയ്തിരുന്ന  അദ്ദേഹം  കുവൈത്തിൽ ജീവകാരുണ്യ ,  പ്രബോധന  മേഖലയിൽ  തന്റേതായ  വ്യക്തി മുദ്ര പതിപ്പിച്ച ആളായിരുന്നു. 

കെ.കെ.ഐ.സി  കേന്ദ്ര കമ്മിറ്റി  പ്രസിഡൻറ്  പി.എൻ  അബ്ദുൽ  ലത്തീഫ്  മദനിയുടെ  അധ്യക്ഷതയിൽ നടന്ന  പരിപാടിയിൽ  സെൻറർ  പ്രവർത്തകരായ മഹബൂബ്  കാപ്പാട്,  സി.പി.അബ്ദുൽ അസീസ് , സക്കീർ കൊയിലാണ്ടി, കെ.സി.അബ്ദുൽ  ലത്തീഫ്,  അഷ്റഫ്  എകരൂൽ, അബ്ദുൽ  അസീസ്  നരക്കോട്, കെ.സിമുഹമ്മദ്നജീബ്, ഹിഫ്‌സുറഹ്മാൻ, മുനീർ, അബ്ദുസ്സലാംമാഹി, ജഅഫർ ഉമർ, ഹാഫിദ് മുഹമ്മദ്  അസ്ലം, എന്നിവർ  ആശംസകൾ  അർപ്പിച്ച് സംസാരിച്ചു.  

കെ.കെ.ഐ.സി ജനറൽ  സെക്രട്ടറി, സുനാശ്  ഷുക്കൂർ  സ്വാഗതവും,  പി.ആർ. സെക്രട്ടറി  എൻ .കെ.  അബ്ദുസ്സലാം  നന്ദിയും  പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News