സൗദിയിൽ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ്

  • 17/11/2021


റിയാദ്: സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച് ഓഫീസിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. 

ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ - ഗ്രാമകാര്യ - ഭവന മന്ത്രാലയം, മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി - ജലം - കൃഷി മന്ത്രാലയം, സകാത്ത് - നികുതി - കസ്റ്റംസ് അതോറിറ്റി വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. 

Related News