ഗാന്ധി സ്മൃതി കുവൈറ്റിന്റെ ഒന്നാം ജന്മദിനാഘോഷം 'സ്നേഹസംഗമം' സംഘടിപ്പിച്ചു

  • 19/11/2021

ഗാന്ധി സ്മൃതി കുവൈറ്റിന്റെ ഒന്നാം ജന്മദിനാഘോഷം സ്നേഹസംഗമം നവംബർ 12, 2021 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സാൽമിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. .പ്രൗടഗംഭീരമായ സദസിനെ സാക്ഷി നിർത്തി നടത്തിയ ചടങ്ങ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ജുനിയർ )വൈസ് പ്രിൻസിപ്പളും ,എക്സലൻസ്സ് ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂൾ ഡയറക്ടറും മായ  ശ്രീമതി ഷേർലി ഡാനിസ് ഉദ്ഗാടനം ചെയ്തു

 ഗാന്ധി സ്‌മൃതിയുടെ  പ്രവർത്തകനും സാമൂഹിക പ്രവർത്തകനും പരിപാടിയുടെ ജനറൽ കൺവീനറുമായ ശ്രീ. മധു മാഹി സ്വാഗതം പറഞ്ഞു.   ചടങ്ങിൽ കവിയും ഗാനര ചയിതാവുമായ പ്രാജോദ് ഉണ്ണി അധ്യക്ഷനായിരുന്നു

.കഴിഞ്ഞ ഒരു വർഷ കാലയളവിൽ ഗാന്ധി സ്മൃതി കുവൈറ്റ്‌ കേരളത്തിലെ പതിനാലു ജില്ലകളിലും നടത്തിയ നടത്തിയ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ചും സാംസ്‌കാരിക പ്രവർത്തനങ്ങളെ കുറിച്ചും ഗാന്ധി സ്മൃതി അഡ്മിൻ അംഗം ശ്രീ. എൽദോ ബാബു വിശദീകരിച്ചു. 

കെ. പി. സഹദേവൻ വരച്ച ഭാരതത്തിലെ ദേശാഭിമാനികളുടെ ഓർമകൾ പങ്കു വെയ്ക്കുന്ന ചിത്രപ്ര ദർശനം ശ്രദ്ധേയമായി ചടങ്ങിൽ വെച്ച് അദ്ദേഹത്തെ ആദരിച്ചു. ഗാന്ധി സ്മൃതി കുവൈറ്റ്‌ കുവൈറ്റിലെ ജീവകാരുണ്യ സാന്ത്വന മേഖലകളിൽ പ്രവർത്തിക്കുന്ന കെ. കെ. എം. എ , സാന്ത്വനം കുവൈറ്റ് തുടങ്ങിയ സംഘടനകളെ ആദരിച്ചു

 കെ. കെ. എം. എ യ്ക്കുവേണ്ടി ചെയർമാൻ എൻ. എ. മുനീർ സാഹിബ്, പ്രസിഡന്റ്‌ എ. പി.അബ്ദുൾ സലാം സാഹിബ് , ജനറൽ സെക്രട്ടറി കെ. സി. റഫീഖ് സാഹിബ്  എന്നിവർ ചേർന്നും, സ്വാന്തനം കുവൈറ്റിന് വേണ്ടി പ്രസിഡണ്ട് നിൽസനും  ജനറൽ സെക്രട്ടറി അനിൽ കുമാറും ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മാധ്യമ രംഗത്തെ സംഭാവനകൾക്കു ഏഷ്യാനെറ്റ്‌ ന്യൂസ്‌ കുവൈറ്റ്‌ കോർഡിനേറ്റർ നിക്സൺ ജോർജ് പുരസ്‌കാരം ഏറ്റുവാങ്ങി 

ചടങ്ങിൽ കെ. കെ. എം. എ. ചെയർമാൻ എൻ. എ. മുനീർ, മാധ്യമ പ്രവർത്തകൻ നിക്സൺ ജോർജ്, സ്വാന്തനം കുവൈറ്റ് പ്രസിഡന്റ്‌ നിൽസൻ, ബിജു ജോർജ് മംഗലി, ജിയോ മത്തായി, ഫോക്ക്‌വൈസ് പ്രസിഡന്റ്‌ രാജേഷ് ബാബു, ഗാന്ധി സ്മൃതി മുതിർന്ന അംഗങ്ങളായ ശ്രീ.ടി. കെ. ബിനു, ശ്രീ.ബെക്കൺ ജോസഫ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ചടങ്ങിൽ അവതരാകനായി സാബു പൗലോസ് പരിപാടികൾ നിയന്ത്രിച്ചു  ,  ശ്രീമതി ഷീബ പെയ്ട്ടൺ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഗീത വിരുന്നും നടത്തി  ശ്രീമതി ഷിബ പെയ്ട്ടൺ ,ശ്രീപെയ്ട്ടൺ എന്നിവർ ചേർന്ന് ഗാനങ്ങളും ആലപിച്ചു സദസ്സ് ധന്യമാക്കി.ഗാന്ധി സ്മൃതി കൂട്ടായ്മയ്ക്ക് വേണ്ടി ലാക് ജോസ്, ടോം എടയോടി, സുധീർ മൊട്ടമ്മേൽ, പോളി അഗസ്റ്റി,  എന്നിവർ പുരസ്‌കാരങ്ങൾ കൈമാറി  ,ചടങ്ങിൽ വെച്ച് കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെ ആദരിച്ചു. ശ്രീ. അഖിലേഷ് മാലൂർ ചടങ്ങിൽ നന്ദി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News