കെ കെ എം എ പ്രവർത്തക ക്യാമ്പ്‌ - ഫർവാനിയ സോൺ ഉജ്വല തുടക്കം

  • 21/11/2021

കുവൈറ്റ്‌ :ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ രണ്ടു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പുതിയ പ്രവർത്തന വർഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള  സോണൽ ക്യാമ്പുകൾക്ക് തുടക്കമായി.കെ കെ എം എ ഫർവാനിയ സോണൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം കെ കെ എം എ ചെയർമാൻ എൻ. എ മുനീർ ഉദ്ഘാടനം ചെയ്തു. 

പാരസ്പര്യതയിലൂന്നി സേവനം മുദ്രാവാക്യമായി കൊണ്ട് രണ്ട് പതിറ്റാണ്ടായി ജീവകാരുണ്യ രംഗത്ത് ചെയ്തു വരുന്ന സേവനങ്ങൾ യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു.കാലത്തു ക്യാമ്പ്‌ കോർഡിനേറ്റർ മാരായ വി കെ ഗഫൂർ, ശഹീദ് ലബ്ബ എന്നിവരുടെ നേതൃത്വത്തിൽ വാം അപ് സെഷനോട് കൂടിയാണ് ക്യാമ്പിന് തുടക്കമായത്.കെ കെ എം എ കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുൽ സലാം അദ്ധ്യക്ഷനായിരുന്നു ചടങ്ങിൽ ഫർവാനിയ സോൺ ആക്ടിങ് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി സ്വാഗതം പറഞ്ഞു. സി പി ഹസ്സൻ ബല്ലകടപ്പുറം ഖിറാഅത്ത് നടത്തി. ക്യാമ്പ്‌ നടപടികൾ കെ കെ എം എ മുൻ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ നിയന്ത്രിച്ചു.

സാമൂഹിക രംഗത്ത് നേതൃത്വം വഹിക്കുന്നവരുടെ ഗുണങ്ങളെ കുറിച്ച് ഓൺ ലൈനിലൂടെ പ്രമുഖ പരിശീലകൻ തോമസ് ജോർജ് ക്ലാസ് എടുത്തു സാമൂഹ്യ ബാധ്യതകൾ എന്ന വിഷയത്തിൽ കെ കെ എം എ വൈസ് ചെയർമാൻ അബ്ദുൽ ഫത്തഹ് തയ്യിൽ ഓൺലൈൻ പ്രഭാഷണം നടത്തി. ആരാണ് ലീഡർ എന്ന വിഷയത്തിൽ പ്രമുഖ പരിശീലകൻ ശ്രീകാന്ത് വാസുദേവ് ക്ലാസ്സ് എടുത്തു.പതിറ്റാണ്ടുകളുടെ കെ കെ എം എ യുടെ സംഘടന ചരിത്രം മൈൽ സ്റ്റോൺ പവർ പോയിന്റ് പ്രസേൻറ്റേഷൻ അംഗങ്ങളിൽ കൗതുകവും ആവേശവുമുണ്ടാക്കി. പ്രതിസന്ധി കാലത്തും പ്രവാസികൾക്ക് വേണ്ടി ചെയ്ത വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള കെ കെ എം എ ഹൈലൈറ്റ്സ് ഖജാഞ്ചി സി ഫിറോസ് പ്രസന്റേഷൻ നടത്തി. 'ഇരുപതാം വർഷം ഇരുപതിനായിരം അംഗങ്ങൾ'വർക്ക് ഷോപ്പിനു ഓർഗനൈസിംഗ് സെക്രട്ടറി കെ സി ഗഫൂർ നേതൃത്വം നൽകി.  സംഘടന പുതിയ വർഷത്തിലേക്കു വർക്കിംഗ് പ്രസിഡന്റ് കെ ബഷീർ ചർച്ച നയിച്ചു. സമാപന സമ്മേളനം കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് നേതൃത്വം നൽകി .

ചടങ്ങിൽ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ് ബി എം ഇക്ബാൽ കേന്ദ്ര ഫൈനാൻസ് സെക്രട്ടറി മുനീർ കോടി, കേന്ദ്ര വൈസ് പ്രസിഡന്റ് മാരായ  സംസം റഷീദ്, വി കെ ഗഫൂർ, ഒ എം ഷാഫി, അഡ്മിൻ സെക്രട്ടറി മുസ്തഫ മാസ്റ്റർ,  ഇൻവെസ്റ്റ്മെന്റ് സെക്രട്ടറി പി എ അബ്ദുല്ല അസ്സിസ്റ്റ്‌ വി പി മാരായ കെ ഒ മൊയ്‌തു, കെ എച്ച് മുഹമ്മദ് കുഞ്ഞി സിറ്റി സോൺ പ്രസിഡന്റ് കെ സി കരീം അഹമ്മദി സോണൽ പ്രസിഡണ്ട് നിസാം നാലകത്തു എന്നിവർ സംബന്ധിച്ചു. ക്രമീകരണങ്ങൾക്ക് അബ്ദുൽ ലത്തീഫ് എടയൂർ,സലീം പി പി പി, പി എം ശരീഫ്, എം കെ മുസ്തഫ, റിയാസ് അബ്ബാസിയ,ലത്തീഫ് ചങ്ങളകുളം, ഷാഫി ഷാജഹാൻ, അബ്ദുൽ കരീം, ഇസ്ഹാഖ് കുഞ്ഞിമംഗലം, സജ്ബീർ അലി കാപ്പാട്, സി വി.യൂസുഫ്, മൗയ്‌ദീൻ കോയ, എം കെ സാബിർ കൈത്താൻ, കെ അബ്ദുൽ മജീദ്, വി. പി ബഷീർ, ഖാലിദ് ബേക്കൽ, സിദ്ദിഖ് ചേർപ്പുളശേരി, സി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. കെ കെ എം എ ഫർവാനിയ സോൺ ആക്ടിങ് സെക്രട്ടറി വി റഷീദ്  നന്ദി പറഞ്ഞു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News