ആദരം-2021 ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ. കമാൽ സിംങ് രാത്തോർ ഉദ്ഘാടനം ചെയ്തു

  • 22/11/2021


പാലക്കാട്  പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (പൽപക് ) സംഘടിപ്പിച്ച ശിശുദിനാഘോഷം "ആദരം - 2021" കുവൈറ്റിലെ ഇന്ത്യൻ എംബസി പ്രതിനിധി ഫസ്റ്റ് സെക്രട്ടറി ശ്രീ. കമാൽ സിംങ് രാത്തോർ ഉദ്ഘാടനം ചെയ്തു. പൽപക് പ്രസിഡന്റ് ശ്രി. പ്രേംരാജ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ മുഖ്യപ്രഭാക്ഷണം നടത്തുകയും ആരോഗ്യ പ്രവർത്തകർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

പ്രോഗ്രാം കൺവീനർ സുഷമ ശബരി സ്വാഗതം പറഞ്ഞ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. ജിജു മാത്യു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, സാമൂഹ്യ വിഭാഗം സെക്രട്ടറി സുരേഷ് കുമാർ അനുശോചനം രേഖപ്പെടുത്തുകയും, രക്ഷാധികാരി പി.എൻ. കുമാർ , ഉപദേശക സമിതി അംഗം സുരേഷ് പുളിക്കൽ, ബാലസമിതി ജനറൽ കൺവീനർ വിമല വിനോദ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ഉണ്ടായി. ട്രഷറർ ശ്രീഹരി നന്ദി പറഞ്ഞു.ബാലസമിതി കൂട്ടികൾ സംഘടിപ്പിച്ച ശിശുദിന റാലിക്ക് ശേഷം മാസ്റ്റർ അർജുൻ ഉദയ്  നമ്പ്യാർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബാലസമിതി കൺവീനർ ആൻ മറിയം ജിജു ശിശുദിന സന്ദേശം നൽകുകയും ചെയ്തു.

ചടങ്ങിൽ കുവൈറ്റിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികളെയും , കോവിഡ്  കാലത്ത് ആരോഗ്യ സേവന രംഗത്തെ  മുന്നണി പോരാളികളായി പ്രവർത്തിച്ച മുഴുവൻ പാലക്കാട്ടുകാരായ ആരോഗ്യ പ്രവർത്തകരെയും ആദരിക്കുകയുണ്ടായി. കൂടാതെ പൽപക് നടത്തിവരുന്ന നന്മ മലയാളം എന്ന പേരിലുള്ള മലയാള ഭാഷാ പഠന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ധ്യാപകരെയും, 2020 - 2021 വർഷങ്ങളിൽ ക്ലാസ്സ് 10, പ്ളസ് ടൂവിൽ എല്ലാ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികളെയും, പൽപക് സംഘടിപ്പിച്ച ആർട്സ് ഡേയിലെ  വിധികർത്താക്കളെയും  ആദരിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്തിയ ചടങ്ങിൽ സാംസ്കാരിക സമ്മേളനം, ശിശുദിന റാലി, മൂസിക് ബാൻറ്റ്, ഗാനമേള, ചിത്ര പ്രദർശനം മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറുകയുണ്ടായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News