യാത്രാ കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.

  • 23/11/2021

കുവൈറ്റ്: കോവിഡ് ലോക്ക്ഡൗണിന്റെ ആലസ്യം മറക്കാ൯ യാത്രാ കുവൈറ്റ്  പിക്നിക് സംഘടിപ്പിച്ചു. നവംബർ 19 വെള്ളിയാഴ്ച ഉച്ചയോടെ കബ്ദിൽ നടത്തിയ  ഇ൯ഡോർ പിക്നിക് ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ അവസാനിപ്പിച്ചു. ലോക്ഡൗണിന്റെ ആലസ്യത്തിൽ നിന്നും സാധാരണ ജീവിതത്തിലേയ്ക്കുള്ള ഊർജ്ജം പകരുകയും ഒന്നരവർഷമായി കോവിഡ് കാരണം പരസ്പരം അകലങ്ങളിൾ കഴിഞ്ഞിരുന്ന സംഘടനാ അംഗളെ ഒരുമിച്ച് കണ്ട് ആരോഗ്യകരമായ വിനോദത്തിൽ ഏർപ്പെടുകയും ചെയ്യുക എന്നതായിരുന്നു പിക്നിക് സംഗമംകൊണ്ട് ലക്ഷ്യമാക്കിയത്. 

കാർത്തിക ആഘോഷനാളിൽ നടന്ന സംഗമത്തിൽ സംഘടനാ പ്രസിഡന്റും  പിക്നിക് ഗ്രൂപ്പും ചേർന്ന് കാർത്തിക വിളക്ക് തെളിയിച്ച് പിക്നികിന് തുടക്കം കുറിച്ചു. നിന്തൽ കുളത്തിൽ നിന്തിതുടിച്ചും വിവിധ കലാകയികപരിപാടികളിൽ പങ്കെടുത്തും,  ആർത്തുല്ലസക്കുന്നവർക്കിടയിൽ രാത്രി 12 മണിയോടെ അപ്രതീക്ഷിതമായി  സമ്മാനങ്ങളുമായി കടന്നെത്തിയ സാന്തക്ലോസ് എല്ലാവരെയും ഒരു കൃസ്മസ് രാത്രിയുടെ ആവേശത്തിലേയ്ക്ക് ആനയിച്ചു. വിവിധ കലാകായിക വിനോദങ്ങളിൽ പങ്കെടുത്ത അലിജാ൯,    റഷീദ്, ജിതേഷ്, സാദിഖ്, കമറുദ്ദീ൯, ഷെമീർ, ബെന്നി, ഇർഷാദ്, കബീർ എന്നിവർ സമ്മാനങ്ങക്ക് അർഹരായി. പിക്നിക് മെഗാസമ്മാനം വിഷാദലി കരസ്ഥമാക്കി.

സംഘടനാ അംഗങ്ങൾ ഒരുക്കിയ രുചികരമായ വിവിധ ഭക്ഷണപദാർത്ഥങ്ങൾ പിക്നികിന്  ആവേശം പകർന്നു.  ശനിയാഴ്ച ഉച്ചയോടെ പെരുന്നാൽ   സംഗമത്തെ ഓർമ്മപ്പെടുത്തും വിധത്തിൽ എല്ലാവരും ഒരുമിച്ച് മട്ട൯ ബിരിയാണി കഴിച്ച് പിക്നികിന് സമാപനം കുറിച്ചു.
 
പ്രോഗ്രാം കൺവീനർ ബൈജു തോമസ്സ്, ജോയിന്റ് കൺവീനർ ജിതേഷ്, ഷെമീർ, ബെന്നി, ഇർഷാദ്, കബീർ,  രാജേഷ് പാല, കമറുദ്ദീ൯, സാദിഖ്, മനോജ് മഠത്തിൽ, പ്രദീപ്, സുജീർ സിംഗ്, അലക്സ്, അനിൽ ആനാട് എന്നിവർ പിക്നികിന് മുഖ്യപങ്ക് വഹിച്ചു. രാകേഷ്, സിതോജ്, ജിബി ഫ്രാ൯സീസ് എന്നിവർ മുഖ്യ പങ്കുവഹിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News