സാരഥി കുവൈറ്റിന്റെ 22 മത് വാർഷികാഘോഷം 'സാരഥീയം 2021' നവംബർ 26 ന്

  • 23/11/2021

മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 22-)൦ വാർഷികാഘോഷം “സാരഥീയം 2021” അശരണര്‍ക്ക് ഒരു കരുത്തായി, കരുതലായി,കൈത്താങ്ങായി മാറുന്നു.

 നവംബർ 26 ന് ഉച്ചയ്ക്ക് 1 മണി മുതൽ ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന പരിപാടി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ.സിബി ജോർജ്ജ് ഉത്‌ഘാടനം നിർവ്വഹിക്കും. തദവസരത്തിൽ കുവൈറ്റ് ക്യാൻസർ സെന്ററിലെ ഡെ: ഡയറക്ടർ ശ്രീ.ജാസ്സിം ബറക്കാത്ത്, കുവൈറ്റ് മിനിസ്റ്റ്റി ഓഫ് ഇൻറ്റീരിയർ   ഡെ: മാനേജർ ശ്രീ.ബദർ സൗദ് ഷഹീബ് ഒസ്മാൻ അൽ സെഹാലി, ശിവഗിരി മഠാധിപതി ശ്രീമദ്. സച്ചിദാനന്ദ സ്വാമി, മാർത്തോമ മെത്രാപോലീത്ത മാർ തിയോഡോഷ്യസ്, ശ്രീ.വി.കെ.മുഹമ്മദ്  എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ  ആദ്യഘട്ടമായി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഒരു കുടുംബത്തെ സാരഥി കുവൈറ്റ് ഏറ്റെടുക്കുകയും ,  സാരഥി സ്വപ്ന വീട് പദ്ധതിയിൽ  ഉൾപ്പെടുത്തി ഒരു വീടും, കുട്ടികളുടെ പഠന ചിലവും സാരഥി വഹിക്കുന്നതായിരിക്കുമെന്നും,  ഇത്  കൂടാതെ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്ടിന്റെ  ഔദ്യോഗിക പ്രഖ്യാപനവും തദവസരത്തിൽ നടത്തുന്നതാണ് എന്നും സാരഥി  ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് കാലത്ത് വിവിധ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച പൊതു പ്രവർത്തകരെയും ഹെൽത്ത് വർക്കേഴ്സിനെയും ഡോക്ടർ പല്പു അവാർഡ് നൽകി  ആദരിക്കുമെന്ന്  സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ അറിയിച്ചു.

കോവിഡിന്  മുൻപ് , കോവിഡ് കാലഘട്ടം, കോവിഡിന് ശേഷം എന്നീ മൂന്ന് കാലഘട്ടത്തെ കോർത്തിണക്കി  സാരഥി കലാകാരന്മാർ ഒരുക്കുന്ന "അവസ്ഥാന്തരം" തിയറ്ററിക്കൽ ഡ്രാമ പരിപാടിയുടെ മുഖ്യ ആകര്ഷണമായിരിക്കുമെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.

10th,12th പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ശ്രീശാരദാംബ എക്സലൻസ് അവാർഡ് വിതരണം,  മോഹിനിയാട്ടത്തിൽ World Guinness Record നേടിയ കലാമണ്ഡലം ധനുഷ്യ സന്യാലിൻ്റെ നേതൃത്വത്തിൽ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചശുദ്ധി, കുണ്ഡലിനിപ്പാട്ട് എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന നൃത്തശില്പം,  വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടനകൾ ഒരുക്കുന്ന  കലാ പരിപാടികൾ,  പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് ഡയറക്ടറുമായ ശ്രീ.ഇഷാൻ ദേവ്, പിന്നണി ഗായിക അഖില ആനന്ദ് എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.

സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി, പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.ബിജു ഗംഗാധരൻ, ട്രസ്റ്റ് ചെയർമാൻ  ശ്രീ.സുരേഷ് കെ. ട്രഷറർ ശ്രീ.രജീഷ്  മുല്ലക്കൽ, വൈസ്സ് പ്രസിഡന്റ് ശ്രീ.ജയകുമാർ NS, അഡ്വൈസറി അംഗങ്ങളായ ശ്രീ. സുരേഷ് കെ.പി, ശ്രീ.സി.എസ് ബാബു   എന്നിവർ പങ്കെടുത്തു.

Saradheeyam 2021 will be live on Saradhi YouTube Channel..👇

https://www.youtube.com/saradhikuwait99?sub_confirmation=1

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News