ഷെയ്ക് പി. ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചു ജെ.സി.സി - കുവൈറ്റ്‌.

  • 24/11/2021

കുവൈറ്റ്‌ സിറ്റി : ലോക് താന്ത്രിക് ജനതാ ദൾ (LJD) സംസ്ഥാന കമ്മിറ്റിയിൽ നിലവിലുണ്ടായിരിക്കുന്ന സംഘടന പ്രശ്നങ്ങളിൽ ജനറൽ സെക്രട്ടറി ഷെയ്ക് പി. ഹാരിസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു ജെ.സി.സി - കുവൈറ്റ്‌.  കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്ഠനെ അദ്ദേഹത്തിന്  പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം  LJD-യിൽ നേതൃമാറ്റം വേണമെന്ന് ആദ്യം ജെ.സി. സി - കുവൈറ്റും പിന്നീട് മിഡിൽ ഈസ്റ്റ്‌ കമ്മിറ്റിയും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.   ജെ. സി. സി - കുവൈറ്റ്‌ പ്രസിഡന്റ് അബ്ദുൽ വഹാബിന്റെ അധ്യക്ഷതയിൽ കൂടിയ കമ്മിറ്റിയിൽ കുവൈറ്റിൽ നിന്നുള്ള മിഡിൽ ഈസ്റ്റ്‌ കമ്മിറ്റി പ്രസിഡന്റ് സഫീർ പി. ഹാരിസ്, വൈസ് പ്രസിഡന്റ് കോയ വേങ്ങര, കുവൈറ്റ്‌ ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി, ട്രഷറർ അനിൽ കൊയിലാണ്ടിയും മറ്റ് ഭാരവാഹികളായ ഖലീൽ, മണി പാനൂർ, റഷീദ് കണ്ണവം, ഷാജുദ്ധീൻ മാള, പ്രദീപ് പട്ടാമ്പി, പ്രശാന്ത്, ഷംസീർ എന്നിവരും പങ്കെടുത്തു. മണി പാനൂർ സ്വാഗതവും, അനിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News